CBSE സ്കൂൾ സർട്ടിഫിക്കറ്റിലെ ജനനതീയ്യതി തിരുത്തിക്കിട്ടുമോ?






തനൂജ 2009 ൽ CBSE പത്താംതരം പാസ്സായതാണ്. ശരിയായ ജനന തീയതി 5.10.1992 ആണെങ്കിലും, സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് 5. 10.1994 എന്നാണ്. വിവാഹം കഴിഞ്ഞ് വിദേശത്ത് പോകേണ്ട ആവശ്യം വന്നപ്പോഴാണ് തെറ്റ് കണ്ടു പിടിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞു പോയതിനാൽ സ്കൂൾ അധികൃതർ കൈമലർത്തി.

CBSE യുടെ റീജണൽ ഓഫീസുമായി ബന്ധപ്പെട്ടാൽ സർട്ടിഫിക്കറ്റുകളിലെ ഇത്തരം തെറ്റുകൾ തിരുത്തി കിട്ടുമോ?

ഇത്തരം സാഹചര്യങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്, Correction & Change. CBSE ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്കൂൾ രേഖകളിൽ നിന്ന് വിഭിന്നമാകരുത്. അങ്ങനെയുള്ള സർട്ടിഫിക്കറ്റുകൾ തിരുത്തുന്നത് Correction എന്നതിന്റെ കീഴിലാണ് വരുന്നത്.

എന്നാൽ പൊതു രേഖകളായ ഇലക്ഷൻ കാർഡ്, ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ നിന്ന് സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ വ്യത്യാസമുണ്ടെങ്കിൽ അവ തിരുത്തുന്നത് Change എന്ന കാറ്റഗറിയുടെ കീഴിൽ വരുന്നു.

Jigya Yadav Thru Her Father vs C.B.S.E. (Central Board of Secondary Education on 3 June, 2021) എന്ന കേസിൽ താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾ മുന്നോട്ട് വെച്ചുകൊണ്ട് ഇത്തരം കേസുകളിൽ സർട്ടിഫിക്കറ്റ് തിരുത്തി കൊടുക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

(a) An affidavit containing a declaration and an undertaking to indemnify the Board.

(b) Payment of fee for administrative expenses. W. P. (C) No.18320 of 2021

(c) The Board may in a given case, depending on the facts, require effecting of public notice and publication in the official gazette.

(d) Require surrender of the original certificate.

(e) A fresh certificate issued may contain disclaimer and caption/annotation against the original entry. (Except in respect of change of name effected in exercise of 'right to be forgotten'.)

മേല്പറഞ്ഞ കാരണങ്ങൾക്കൊണ്ട് തനൂജയ്ക്ക് സർട്ടിഫിക്കറ്റ് തിരുത്തികിട്ടുവാൻ എല്ലാവിധ സാധ്യതയുമുണ്ട്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question