IPC 498 A എന്താണ്?


സ്ത്രീധനവുമായി ബന്ധപ്പെട്ട് വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരത തടയുന്നതിനായിട്ടാണ് IPC 498-A കൊണ്ടുവന്നത്. എന്നാൽ നിയമത്തിന്റെ ഈ ഭാഗം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുള്ളതായി കാണപ്പെടുകയും 2017 ലെ രാജേഷ് ശർമ കേസിൽ 498 A കേസുകളിൽ നിർബന്ധമായും എടുക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് സുപ്രീംകോടതി വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു.

എല്ലാ ജില്ലയിലും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ ഒന്നോ അതിലധികമോ കുടുംബക്ഷേമ സമിതികൾ രൂപീകരിക്കണം. സെക്ഷൻ 498 എ പ്രകാരം പോലീസിനോ മജിസ്‌ട്രേറ്റിനോ ലഭിക്കുന്ന എല്ലാ പരാതികളും അത്തരം കമ്മിറ്റിക്ക് റഫർ ചെയ്യുകയും അവർ അത്‌ പരിശോധിക്കുകയും ചെയ്യണം. ഒരു മാസത്തിനുള്ളിൽ ഈ കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ട് ലഭിക്കുന്നത് വരെ എതിർകക്ഷിയെ അറസ്റ്റ് ചെയ്യരുത്.

സെക്ഷൻ 498 A പ്രകാരമുള്ള എല്ലാ പരാതികളും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും അതാത് പ്രദേശത്തെ ഒരു നിയുക്ത പോലീസ് ഉദ്യോഗസ്ഥന് മാത്രമേ അന്വേഷിക്കാൻ സാധിക്കൂ.

കൂടാതെ കേസ് ഒത്തുതീർപ്പിലെത്തുകയാണെങ്കിൽ വൈവാഹിക പ്രശ്‌നവുമായി ബന്ധപ്പെട്ട തർക്കമുണ്ടെങ്കിൽ അത്‌ സെഷൻസ് ജഡ്ജിക്കോ അദ്ദേഹം നോമിനേറ്റ് ചെയ്ത മറ്റേതെങ്കിലും മുതിർന്ന ജുഡീഷ്യൽ ഓഫീസർക്കോ നടപടിക്രമങ്ങൾ തീർപ്പാക്കാനും ക്രിമിനൽ കേസ് അവസാനിപ്പിക്കാനും കഴിയും.

പബ്ലിക് പ്രോസിക്യൂട്ടർക്ക് വ്യക്തമായ ഒരു ദിവസത്തെ മുൻ‌കൂർ നോട്ടീസോടെയെങ്കിലും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ ദിവസം തന്നെ അത് കഴിയുന്നിടത്തോളം തീരുമാനിക്കാവുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം, അല്ലെങ്കിൽ മറ്റ് അവകാശങ്ങൾ തർക്കമുള്ള വസ്‌തുക്കളുടെ വീണ്ടെടുക്കൽ എന്നിവ ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണമായേക്കില്ല.

സാധാരണയായി ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ കാര്യത്തിൽ പാസ്‌പോർട്ട് പിടിച്ചെടുക്കുകയോ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയോ ഉണ്ടാവില്ല.

മാട്രിമോണിയൽ തർക്കങ്ങളിൽ നിന്ന് കക്ഷികൾക്കിടയിൽ ഉടലെടുക്കുന്ന എല്ലാ കേസുകളും ക്ലബ് ചെയ്യാൻ ജില്ലാ ജഡ്ജിക്കോ അല്ലെങ്കിൽ ജില്ലാ ജഡ്ജി നാമനിർദ്ദേശം ചെയ്ത നിയുക്ത സീനിയർ ജുഡീഷ്യൽ ഓഫീസർക്കോ സാധിക്കും.

എല്ലാ കുടുംബാംഗങ്ങളുടെയും പ്രത്യേകിച്ച് ഔട്ട്‌സ്റ്റേഷൻ അംഗങ്ങളുടെ വ്യക്തിപരമായ ഹാജർ ഒഴിവാക്കുക, വിചാരണയുടെ പുരോഗതിയെ പ്രതികൂലമായി ബാധിക്കാതെ വീഡിയോ കോൺഫറൻസിംഗിലൂടെ വിചാരണ എന്നിവയെല്ലാം സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

"മേൽ നിർദ്ദേശങ്ങളെല്ലാം തന്നെ ശാരീരികമായ പീഡനങ്ങൾ ഏൽപ്പിക്കപ്പെടുകയോ, മരണം ഉണ്ടാവുകയോ ചെയ്താൽ നടപ്പിലാവില്ല..."

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question