KSEB ബില്ലിൽ കാണുന്ന DL Adj അഥവാ ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്റ് എന്താണ് ?






ലോക് ഡൗൺ കാലത്ത് റീഡിംഗ് എടുക്കാതെ ആണ് ബിൽ ചെയ്യേണ്ടിവന്നത് എന്നറിയാമല്ലോ. അതുകൊണ്ടുതന്നെ ഇപ്പോൾ റീഡിംഗ് എടുത്തപ്പോൾ ലഭിച്ചത് നാലു മാസത്തെ അഥവാ രണ്ട് ബില്ലിംഗ് സൈക്കിളിലെ റീഡിംഗ് ആയിരിക്കും. ഈ നാലുമാസ കാലയളവിൽ ഉപയോഗിച്ച യൂണിറ്റിനെ നേർപകുതി കണക്കാക്കി, അത്രയും യൂണിറ്റിന് നിലവിലുള്ള സ്ലാബ് അനുസരിച്ചുള്ള നിരക്കുകൾ വച്ച് ഉള്ള വൈദ്യുതി ബിൽ കണ്ടെത്തും. അപ്പോൾ പകുതി യുണിറ്റിനുള്ള ഒരു ബില്ല് (രണ്ട് മാസത്തേക്ക് ഉള്ളത്) ലഭിക്കും.

യഥാർത്ഥത്തിൽ അങ്ങനെയുള്ള രണ്ട് ബില്ലാണ് ഉപഭോക്താവ് 4 മാസത്തേക്ക് അടയ്ക്കേണ്ടിയിരുന്നത്.
ഇങ്ങനെ ലഭിച്ച ഒരു ബിൽ തുകയിൽ നിന്ന് തൊട്ടുമുമ്പത്തെ മാസം ലഭിച്ച ശരാശരി ഉപയോഗം കണക്കാക്കി നൽകിയിട്ടുള്ള ബിൽ തുക കുറയ്ക്കും. അങ്ങനെ കിട്ടുന്ന തുകയാണ് DL Adj എന്ന പേരിൽ ബില്ലിൽ കാണുന്നത്.
ചുരുക്കത്തിൽ ഉപഭോക്താവിന് കഴിഞ്ഞ ബില്ലിനൊപ്പം വരേണ്ടിയിരുന്ന തുകയാണ് ഈ ബില്ലിലെ DL Adj.

ഒരു ഉദാഹരണത്തിലൂടെ ഇത് കൂടുതൽ വ്യക്തമാക്കാം.

ഒരു ഗാർഹിക ഉപഭോക്താവിന് മാർച്ചിൽ മുന്മാസങ്ങളിലെ ശരാശരി ഉപയോഗം അനുസരിച്ച് 300 യൂണിറ്റിന് ബില്ല് നൽകി എന്ന് കരുതുക. (1426 രൂപ). മെയ് മാസത്തിൽ റീഡിംഗ് എടുത്തപ്പോൾ ജനുവരി മുതൽ മെയ് വരെ മൊത്തം 1200 യൂണിറ്റ് ഉപയോഗിച്ചു എന്നും കരുതുക.

കഴിഞ്ഞ ബില്ലിംഗ് സൈക്കിളിൽ കണക്കാക്കിയ 300 യൂണിറ്റ് കുറച്ച് ഇത്തവണ 900 യൂണിറ്റിന്റെ ബിൽ തന്നിരുന്നെങ്കിൽ അത് വളരെ വലിയ തുകയായി മാറിയേനെ.

അതുകൊണ്ടുതന്നെ നിലവിൽ കെ എസ് ഇ ബി ചെയ്യുന്നതിങ്ങനെയാണ്.

1200 യൂണിറ്റിനെ 600 യൂണിറ്റ് വീതമുള്ള രണ്ടു ബിൽ ആയി കണക്കാക്കും. (4103 രൂപ). മെയ് മാസത്തേക്കുള്ളതാണ് 600 യൂണിറ്റിനുള്ള ഒരു ബിൽ. മാർച്ചിലേക്കും 600 യൂണിറ്റിന്റെ ബിൽ തരേേണ്ടിയിരുന്നതാണല്ലോ. എന്നാൽ 300 യൂണിറ്റിന്റെ ബില്ലേ തന്നിട്ടുള്ളൂ. ആ വ്യത്യാസം കെ എസ് ഇ ബിക്ക് (2677 രൂപ) നൽകേണ്ടതല്ലേ?
അതാണ് DL Adj എന്ന് ബില്ലിൽ കാണുന്ന ഡോർലോക്ക് അഡ്ജസ്റ്റ്മെന്റ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question