KSEB ബില്ലിലെ DL adj, Fuel Sur, ED, RF എന്താണ് ?






DL Adj:റീഡിങ് ലഭിക്കാത്ത സാഹചര്യങ്ങളിൽ DL Adj (Door Lock Adjustment) എന്ന നിലയിൽ ആവറേജ് ബിൽ നൽകിവരുന്നു,റീഡിങ് ലഭിക്കുമ്പോൾ ആയത് രണ്ടായി വിഭജിച്ച് ബില്ല് ചെയ്യുകയും,കഴിഞ്ഞബില്ലിൽ വന്ന ഏറ്റക്കുറച്ചിലുകൾ DL adj എന്ന് രേഖപ്പെടുത്തി ഇപ്പോഴത്തെ ബില്ലിൽ കാണിക്കുകയും ചെയ്യുന്നു.ആയതിനാൽ കൺസ്യൂമർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നില്ല. 

DL Adjustmentനെ കുറിച് കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്.

RF : രണ്ടിൽ കൂടുതൽ ബില്ലുകൾ അടക്കാതിരുന്നാൽ RF (Re connection fee) ഇനത്തിൽ 100 രൂപ നൽകേണ്ടിവരും

ED: Energy charge ന്റെ 10 % സർക്കാരിലേക്ക് നൽകുന്ന നികുതിയാണ് ED

Fuel Surcharge: KSEBയുടെ വൈദ്യുതിവാങ്ങല്‍ ചിലവില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ (ഉദാ: വൈദ്യുതിച്ചിലവ് കണക്കാക്കുന്ന നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍, കടുത്ത വരൾച്ചമൂലം ഉയർന്ന ചിലവിൽ താപവൈദ്യുതി വാങ്ങേണ്ടി വരിക) തട്ടിക്കിഴിക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്‍ ഫ്യുവല്‍ സര്‍ച്ചാര്‍ജ്ജ് അനുവദിക്കുന്നത്. ഫെബ്രുവരി 2020 മുതലുള്ള മൂന്ന്‍ മാസത്തേക്ക് ഉപയോഗിക്കുന്ന യൂണിറ്റ് ഒന്നിന് 10 പൈസ നിരക്കിലാണ് ഫ്യുവല്‍ സര്‍ച്ചാര്‍ജ്ജ് ഈടാക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question