KSEB ബില്ല് എങ്ങനെ ഓൺലൈനായി അടയ്ക്കാം ?






ഓൺലൈൻ പണമടയ്ക്കാം.

കെ എസ് ഇ ബിയുടെ ഓൺലൈൻ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.in വഴിയും കെ എസ് ഇ ബി എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും പേ ടി എം, ഭിം ആപ്, ആമസോൺ പേ, ഗൂഗിൾ പേ തുടങ്ങിയ മൊബൈൽ ആപ്പുകൾ വഴിയും വിവിധ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ വഴിയുമൊക്കെ വീട്ടിലിരുന്നുതന്നെ വളരെ അനായാസം വൈദ്യുതി ചാർജടയ്ക്കാം.

വൈദ്യുതിചാർജ് ഓൺലൈൻ അടയ്ക്കുന്നവർക്ക് കെ എസ് ഇ ബി ഇപ്പോൾ ഒരു സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫർ കൂടി നൽകുന്നുണ്ട്. 2020 ഡിസംബർ31 വരെ, ആദ്യമായി ഓൺലൈൻ പണമടയ്ക്കുന്ന ഉപഭോക്താവിന്, ബിൽ തുകയിൽ 5ശതമാനം ഇളവ് ലഭിക്കും. മേൽപ്പറഞ്ഞ ഏത് ഓൺലൈൻ മാർഗ്ഗമുപയോഗിച്ചാലും ഈ ഓഫർ ലഭിക്കുകയും ചെയ്യും. ഇത് തൊട്ടടുത്ത ബില്ലിൽ തന്നെ കുറവ് ചെയ്ത് നൽകും.

പ്രതിമാസം 1500 രൂപയ്ക്ക് മുകളിൽ അതായത് രണ്ടു മാസം കൂടുമ്പോൾ 3000 രൂപയിലധികം ബിൽ വരുന്നവർ ഓൺലൈനിൽ തന്നെ വൈദ്യുതിബിൽ അടയ്ക്കേണ്ടതുണ്ട് എന്നും ഓർക്കുക.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെക്ഷൻ ഓഫീസിൽ പോയി തിരക്കുകൂട്ടാതെ ഓൺലൈൻ തന്നെ പണമടയ്ക്കൂ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question