KSFE പ്രവാസി ചിട്ടി ഓണ്‍ലൈനായി നടത്തുന്ന ചിട്ടി ആയതിനാല്‍ ഇതില്‍ ചേരുന്നതിനും നടത്തിക്കൊണ്ട് പോകുന്നതിനും ഒരു മിനിമം സാങ്കേതിക പരിചിതത്വം ആവശ്യമാണ്. അത് ഇല്ലാത്ത പ്രവാസികള്‍ പ്രവാസി ചിട്ടിയില്‍ നിന്നും ഒഴിവാക്കപ്പെടില്ലേ?
Answered on December 30,2020
വളരെ പ്രസക്തമായ ചോദ്യമാണ് ഇത്. അങ്ങനെ ഉള്ളവരെ സഹായിക്കുന്നതിന് രണ്ട് കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്.
ഒന്ന്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്. ടെലിഫോണ്‍ വഴി മാത്രമല്ല, ലൈവ് ചാറ്റ്, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇ-മെയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയും 24 മണിക്കൂറും ഞങ്ങളുടെ ഹെല്‍പ്പ് ഡെസ്കിന്റെ പ്രവര്‍ത്തനം ലഭ്യമാണ്. ചിട്ടി സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കുന്നതിന് മാത്രമല്ല, പ്രവാസി ചിട്ടി സോഫ്റ്റ്വെയറിന്റെ വിവിധ ഘട്ടങ്ങളിലൂടെ ഒരു സാങ്കേതിക ജ്ഞാനവുമില്ലാത്ത ആളിനെ പോലും കൈപിടിച്ച് നയിക്കാനുള്ള കഴിവും സേവന സന്നദ്ധതയും ഉള്ള ജീവനക്കാരാണ് ഞങ്ങളുടെ ഹെല്‍പ്പ് ഡെസ്കില്‍ പ്രവര്‍ത്തിക്കുന്നത്.
രണ്ട്, കെ.എസ്.എഫ്.ഇ ബ്രാഞ്ച് വഴിയുള്ള രജിസ്ട്രേഷന്. കെ.എസ്.എഫ്.ഇ യുടെ ഏത് ബ്രാഞ്ചില്‍ പോയാലും അവിടത്തെ ജീവനക്കാര്‍ പ്രവാസി ചിട്ടിയില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനും ചിട്ടിയില്‍ ചേരാനും സഹായിക്കും. ഈ രണ്ട് കാര്യങ്ങള്‍ വഴി സാങ്കേതിക പരിചയമില്ലാത്തവര്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാം എന്നാണ് കരുതുന്നത്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .എന്താണ് KSFE പ്രവാസി ചിട്ടി? ചിട്ടി ഒരു നിക്ഷേപമാണെന്നിരിക്കെ പുതുമ അവകാശപ്പെടുന്ന പ്രവാസി ചിട്ടിയുടെ സാധ്യതകളെന്തെല്ലാമാണ്?
കേരളത്തിലെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സാമ്പത്തിക ഇടപാടുകളുടെ ഒരു സുപ്രധാന സ്രോതസ്സാണ് ചിട്ടി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി മലയാളികള്‍ക്ക്, അവരുടെ സമ്പാദ്യ ശീലത്തിന് പിന്‍ബലം നല്‍കുന്നതിനും ...
1 0 131 -
KSFE
Government of Kerala .പ്രവാസികള്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപം എന്നതിനൊപ്പം KSFE പ്രവാസി ചിട്ടി സംസ്ഥാനത്തിന്റെ വികസനത്തിന് കൂടി ഉപയോഗപ്പെടുത്താനാകുന്നത് എങ്ങനെയാണ്?
കേരള വികസനത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കിഫ്ബിയുമായി ചേര്‍ന്നാണ് പ്രവാസി ചിട്ടി പ്രവര്‍ത്തിക്കുന്നത്. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും അത് വഴി വിദേശ ...
1 0 41 -
-
KSFE
Government of Kerala .വായ്പ, നിക്ഷേപം, അത്യാഹിത പരിരക്ഷ, പെന്ഷന് തുടങ്ങി ഒരു വ്യക്തിക്കാവശ്യമായ സാമ്പത്തികോല്പന്നങ്ങളെല്ലാം KSFE പ്രവാസി ചിട്ടി ഉറപ്പ് നല്കുന്നുണ്ടോ?
തീര്‍ച്ചയായും. ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ചെയ്യുമ്പോള്‍ അതൊരു വായ്പക്ക് സമാനമാകുന്നു. ഒരു വായ്പ എടുത്ത് ...
1 0 50 -
KSFE
Government of Kerala .പ്രവാസികള്‍ക്ക് തികച്ചും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്തൊക്കെയാണ് KSFE പ്രവാസി ചിട്ടികളില്‍ ഉപയോഗിച്ചിട്ടുള്ളത്?
പൂര്‍ണ്ണമായും സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടര്‍/മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി ചിട്ടിയില്‍ അംഗമാകുവാനും ലേലത്തില്‍ പങ്കെടുക്കുവാനും ചിട്ടിപ്പണം കൈപ്പറ്റുവാനും സാധിയ്ക്കും.
1 0 46 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി ഒരു സ്ഥിര നിക്ഷേപത്തിന്റെ റോള്‍ വഹിക്കുന്നതെങ്ങനെ?
ചിട്ടിപ്പണം സ്ഥിര നിക്ഷേപമാക്കാനുള്ള സൗകര്യം പ്രവാസി ചിട്ടിയില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകിച്ച് ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
1 0 37 -
-
KSFE
Government of Kerala .പ്രവാസികള്‍ക്ക് ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ടല്ലോ. ഇത് KSFE പ്രവാസി ചിട്ടിയിലുള്ള നിക്ഷേപത്തെ ബാധിക്കുമോ?
വിദേശപ്പണ വിനിമയ ചട്ടങ്ങള്‍ (ഫെമ) എല്ലാം പ്രവാസി ചിട്ടിയും പാലിയ്ക്കുന്നുണ്ട്. 2015-ല്‍ റിസര്‍വ് ബാങ്ക് വിദേശ പണ വിനിമയ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതിന് പ്രകാരം ...
1 0 50 -
KSFE
Government of Kerala .പ്രവാസികള്‍ക്ക് KSFE പ്രവാസി ചിട്ടിയില്‍നിന്നുള്ള വായ്പാസൗകര്യം എങ്ങനെ ഉപയോഗപ്പെടുത്താം?
KSFE പ്രവാസി ചിട്ടിയില്‍ വായ്പാ സൗകര്യം ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും, ഭാവിയിലേക്കുള്ള ഒരാവശ്യത്തിനായി ഒരു നിശ്ചിത തുക ഓരോ മാസവും നിക്ഷേപിക്കുകയും ആവശ്യാനുസരണം ചിട്ടി പിടിക്കുകയും ...
1 0 53 -
KSFE
Government of Kerala .പ്രവാസി നാട്ടിലേക്ക് മടങ്ങി വന്നാല്‍ KSFE പ്രവാസി ചിട്ടി യ്ക്ക് തിരിച്ചടവ് എങ്ങനെയാണ്?
പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും സാധിക്കുമെങ്കില്‍ ചിറ്റാളനു തന്നെ പ്രവാസി ചിട്ടിയില്‍ തുടര്‍ന്നും പണമടയ്ക്കാം. ചിട്ടി തുക അടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ ചിട്ടിയുടെ കാലാവധി ...
1 0 70 -
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടികളുടെ നികുതി ബാധ്യത എങ്ങനെയാണ്?
കേന്ദ്ര ഗവണ്മെന്റ് നിയമ പ്രകാരം 5% വരുന്ന ഫോര്മാന് കമ്മീഷന്റെ 12% അഥവാ സലയുടെ 0.6% ജി.എസ്.ടി. ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കണം.
1 0 119 -
KSFE
Government of Kerala .എങ്ങനെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ ചേരാം ?
പ്രവാസി ചിട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ആപ് വഴിയോ വെബ്സൈറ്റ് (www.pravasi.ksfe.com) വഴിയോ അടിസ്ഥാന വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ലഭിക്കുന്ന ...
1 0 165 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി വരിക്കാരാകാനുള്ള പ്രായ പരിധി എത്രയാണ് ?
18 വയസ്സ് പൂര്‍ത്തിയായ പ്രവാസികളായ മലയാളികള്‍ക്ക് ചിട്ടിയില്‍ അംഗമാകാവുന്നതാണ്.
1 0 216 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയില്‍ KYC ക്ക് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്?
ഇന്ത്യക്കു പുറത്തുള്ള മലയാളികള്‍ക്ക് പസ്സ്പോര്ട്ട്, വിസ, എമിരേറ്റ്സ് ഐഡി, പസ്സ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവയും, മറ്റ് ഇന്ത്യന്‍ സ്റ്റേറ്റുകളിലുള്ളവര്ക്ക് ആധാര്‍, റെസിഡന്‍ഷ്യല്‍ ഐഡി, ഫോട്ടോ എന്നിവയും ...
1 0 71 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .ഉടനെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവാസി KSFE ചിട്ടി ഉപകരിക്കുമോ?
ഉടനടി പണം ആവശ്യമുള്ളവര്‍ക്ക് കാലാവധി കുറഞ്ഞ ചിട്ടികളാണ് അഭികാമ്യം. പ്രവാസി ചിട്ടിയില്‍ ആവശ്യക്കാര്‍ക്ക് പെട്ടെന്ന് തന്നെ ചിട്ടി കിട്ടുന്നതായി കണ്ടു വരുന്നു.
1 0 43