KSFE ഭവന വായ്പയെ കുറിച് വിവരിക്കാമോ ?






KSFE, Government of Kerala verified
Answered on March 31,2021

കേരളത്തിലുടനീളം സേവനനിരതമായ 600 ഓളം ശാഖകള്‍ ഉള്ള KSFE യിൽ നിന്നായിരിക്കും ഭവന വായ്പ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം.

കെ.എസ്‌.എഫ്‌.ഇ ഭവന വായ്ഫാ പദ്ധതിയുടെ സവിശേഷതകള്‍

മിതമായ പലിശ നിരക്ക്‌

  • ഭൂമി വാങ്ങുവാന്‍
  • വീട്‌ വാങ്ങുന്നതിനും പുതുക്കി പണിയുന്നതിനും
  • പാര്‍പ്പിട വ്യാപാര സമുച്ചയം പണിയുന്നതിന്‌
  • പണി തീരാത്ത വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍
  • നിങ്ങളുടെ ആവശ്യങ്ങള്‍ താമസം വിനാ നിറവേറ്റാനായി കേരളത്തിലുടനീളം സേവനനിരതമായ 600 ഓളം ശാഖകള്‍
  • ലഘുവായ നടപടിക്രമങ്ങള്‍
  • തിരിച്ചടവിന്‌ പരമാവധി 30 വര്‍ഷം വരെ കാലാവധി/ 70 വയസ്സ്‌ വരെ വായ്പ മുന്‍കൂറായി അടച്ചുതീര്‍ക്കാനുള്ള സൗകര്യം 

കെ.എസ്‌.എഫ്‌.ഇ. യുടെ ഭവനവായ്പ ആര്‍ക്കെല്ലാം?

  • ശമ്പള വരുമാനക്കാര്‍
  • കൃഷിയില്‍ നിന്നും കച്ചവടത്തില്‍ നിന്നും വരുമാനമുള്ളവര്‍ (വില്ലജ് ‌ ഓഹിസറുടെ സര്‍ട്ടിഫിക്കറ്റ്‌)
  • ഡോക്ടർ , എഞ്ചിനീയര്‍, ചാർട്ടേർഡ് അക്കൗണ്ടന്റ് ,‌ അഡ്വക്കേറ്റ് മുതലായ പ്രൊഫഷനലുകള്‍
  • വാടകയിനത്തില്‍ നിന്നും വരുമാനമുള്ളവര്‍
  • വിദേശത്ത്‌ ജോലിയുള്ളവര്‍
  • സ്വയം തൊഴില്‍ വരുമാനക്കാര്‍

പരമാവധി വായ്പാ തുക

ഭൂമി വാങ്ങാന്‍- 10 ലക്ഷം രൂപയോ അപേക്ഷകന്റെ കുടുംബ മാസവരുമാനത്തിന്റെ 50 ശതമാനത്തിന്‌ തുല്യമായ ഇഎംഐയ്ക്ക്‌ ആനുപാതികമായ തുകയോ, വില്പനകരാറില്‍ പറയുന്ന സംഖ്യയുടെ 75 ശതമാനമോ കമ്പനി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കണക്കാക്കിയ വിലയുടെ 75 ശതമാനമോ, ഇതില്‍ ഏതാണോ കുറവ്‌ ആ തുക.

കെട്ടിടത്തോടുകൂടിയ സ്ഥലം വാങ്ങാന്‍ - 1 കോടി രൂപയോ അപേക്ഷകന്റെ കുടുംബ മാസ വരുമാനത്തിന്റെ 50 ശതമാനത്തിന്‌ തുല്യമായ ഇ.എംഐയ്ക്ക്‌ ആനുപാതികമായ തുകയോ കമ്പനി അധികാരപെടുത്തിയ ഉദ്യോഗസ്ഥന്‍ കണക്കാക്കിയ വിലയുടെ 76 ശതമാനമോ വില്പനകരാറില്‍ പറയുന്ന
സംഖ്യയുടെ 75 ശതമാനമോ ഇതില്‍ ഏതാണോ കുറവ്‌ ആ തുക

കെട്ടിടം പണിയാന്‍ - 1 കോടി രൂപയോ അപേക്ഷകന്റെ കുടുംബ മാസവരുമാനത്തിന്റെ 50 ശതമാനത്തിന്‌ തുല്യമായ ഇഎംഐതയ്ക്ക്‌ ആനുപാതികമായ തുകയോ എസ്റ്റിമേറ്റിന്റെ 75 ശതമാനമോ ഇതില്‍ ഏതാണോ കുറവ്‌ ആ തുക. (കുടുംബ വരുമാനം കണക്കാക്കുന്നത്‌ ഭര്‍ത്താവിന്റെയും ഭാര്യയുടേയും അവിവാഹിതരായ മക്കളുടേയും വരുമാനം പരിഗണിച്ചു കൊണ്ടായിരിക്കും)

വീട്‌ പുതുക്കി പണിയാന്‍ - 20 ലക്ഷം രൂപ വരെ

25000 രൂപ മാസവരുമാനമുള്ളവര്‍ക്‌ ഏകദേശം 10 ലക്ഷം രൂപ വായ്പ ലഭിയ്ക്കുന്നതാണ്‌.

വായ്പ തിരിച്പടവിനുള്ള കാലാവധി

സ്ഥലം വാങ്ങുവാന്‍ - പരമാവധി 7 വര്‍ഷം
കെട്ടിടം വാങ്ങുവാന്‍ /പണിയുവാന്‍ - പരമാവധി 30 വര്‍ഷം
കെട്ടിടം പുതുക്കി പണിയാന്‍ - പരമാവധി 10 വര്‍ഷം

വായ്പ തിരിച്ചടവ്‌ സംഖ്യ

1 ലക്ഷം രൂപയ്ക്ക്‌ മാസതവണ സംഖ്യ (ഇ.എം.ഐ)

പലിശ നിരക്ക്‌ (വാര്‍ഷികാടിസ്ഥാനത്തില്‍)

10 ലക്ഷം രൂപവരെ- 9%
10 ലക്ഷം രൂപയ്ക്കു മുകളില്‍ 1 കോടി രൂപ വരെ -9.75%

പരിശോധന ഫീസ് / നടത്തിപ്പു ഫീസ്‌

അപേക്ഷയോടൊപ്പം വായ്പതുകയുടെ 1/2% (കുറഞ്ഞത്‌ 1250 രൂപ പരമാവധി 15000 രൂപ ) പരിശോധന ഫീസായി ശാഖയില്‍ അടക്കേണ്ടതാണ്‌.

വായ്പ സംഖ്യ നല്‍കുന്നതെങ്ങിനെ?

  • വസ്തുവോ വീടോ വാങ്ങാനാണ്‌ വായ്പ എടുക്കുന്നതെങ്കില്‍ വായ്പാ തുക നേരിട്ട്‌ വില്‍ക്കുന്ന ആളിന്റെ പേരില്‍ ക്രോസ്‌ ചെയ്ത ചെക്ക്‌ ആയി നല്‍കുന്നതാണ്‌.

  • വീടു പണിയുവാനാണ്‌ വായ്പ എടുക്കുന്നതെങ്കില്‍ വായ്പാ തുക മൂന്നു തുല്യ ഗഡുക്കളായി നല്‍കുന്നതാണ്‌ ആദ്യ ഗഡുകൈപറ്റുന്നതിനു മുന്‍പ്‌ അപേക്ഷകന്റെ വിഹിതം (എസ്റ്റിമേറ്റ്‌ തുകയില്‍ നിന്നും വായ്പാ തുക കുറച്ചത്‌ വീട്‌ പണിയുവാന്‍ വിനിയോഗിച്ചിരിക്കേണ്ടതാണ്‌. ഗഡുക്കള്‍ എടുക്കുന്ന മുറയ്ക്ക്‌ 13.25% സാധാരണ പലിശ മാസംതോറും അടകോണ്ടതാണ്‌. (ഇഎംഐ അടവു തുടങ്ങുന്നതുവരെ)

വായ്പാ ഇട്‌

വായ്പാ സംഖ്യ കൊണ്ട്‌ വാങ്ങുന്ന സ്ഥലവും വീടും/പണിയുന്ന വീടും ഈടായി പണയപ്പെടുത്തേണ്ടതാണ്‌.

ആദായനികുതി ഇളവ്‌

വായ്പാതുകയുടേയും പലിശയുടേയും തിരില്ലടവിന്‌ ആദായനികുതി നിയമപ്രകാരമുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്‌.

നിബന്ധനകള്‍

  • അപേക്ഷകന്‍ 10 രൂപ അടച് പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.

  • സ്ഥലം വാങ്ങാന്‍ വായ്പ എടുത്താല്‍ വായ്പ എടുത്ത്‌ 2 മാസത്തിനുള്ളില്‍ അവിടെ വീട്‌ പണിയേണ്ടതാണ്‌.

  • വീട്‌ പണിയുവാന്‍ വായ്പ എടുക്കുന്ന ആള്‍ ആദ്യഗഡു എടുത്ത്‌ 12 മാസത്തിനുള്ളില്‍ വീട്‌ പണി പൂര്‍ത്തിയാക്കണ്ടതാണ്‌. ആദ്യഗഡു എടുത്ത്‌ 4 മാസത്തിനകം രണ്ടാമത്തെ ഗഡുവും രണ്ടാമത്തെ ഗഡു എടുത്ത്‌ 4 മാസത്തിനകം മൂന്നാമത്തെ ഗഡുവും എടുക്കേണ്ടതാണ്‌.

  • വീടിന്റെ പ്ലാനും. എസ്റ്റിമേറ്റും ഗവണ്‍മെന്റ്‌ സര്‍വ്വീസിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ലെയ്യുന്ന അസിസ്റ്റന്റ്‌ എഞ്ചീനിയറില്‍ കുറയാത്ത തസ്തികയിലുമള്ളവരോ, കമ്പനി അംഗീകരിച്ച ആര്‍ക്കിടെക്റ്റ്‌ മാരോ സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.

  • സ്ഥലമോ കെട്ടിടമോ വാങ്ങുവാനാണ്‌ വായ്പ എടുത്തിട്ടുള്ളതെങ്കില്‍ വായ്പ എടുത്തതിന്റെ അടുത്തമാസം മുതല്‍ തുല്യമാസ തവണകളായി (ഇ.എംഐ തിരിച്ചടയ്ക്കേതാണ്‌ വീട്‌ വയ്ക്കാനുള്ള വായ്പ എടുത്തവര്‍ ആദ്യഗഡുവെടുത്ത്‌ പന്ത്രണ്ടാം മാസം മുതല്‍ (ഇഎംഐ) അടച്ചു തുടങ്ങേണ്ടതാണ്‌.

അപേക്ഷയോടൊയം ഹാജരാക്കേണ്ട ആധാരങ്ങള്‍ / രേഖകള്‍

  • വസ്തു വാങ്ങുവാന്‍ /വീട്‌ പണിയുവാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ആധാരവും 13 കൊല്ലം മുന്‍പുവരെ പ്രാബല്യത്തിലുള്ള മുന്നാധാരങ്ങളും (ഫോട്ടോ കോപ്പി സാക്ഷ്യപെടുത്തി മുന്നാധാരത്തിന്റെ അസ്സല്‍ ആവശ്യമെങ്കില്‍ തിരിച്ച്‌ നല്‍കുന്നതാണ്‌)

  • ബാധ്യത സര്‍ട്ടിഫിക്കറ്റ്‌ (കഴിഞ്ഞ 13 വര്‍ഷത്തെ)

  • വില്‍പന കരാറിന്റെ അസ്സല്‍

  • ബാധ്യത സര്‍ട്ടിഫിക്കറ്റില്‍ ബാധ്യത കാണിച്ചിട്ടുണ്ടങ്കിൽ രജിസ്റ്റര്‍ ചെയ്ത ഒഴിമുറി ആധാരങ്ങള്‍

  • വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്‌

  • വസ്തുവിന്റെ സ്കെച്ചും  ലൊക്കേഷൻ സര്‍ട്ടിഫികറ്റും തന്നാണ്ടില്‍ കരരംതിര്‍ത്ത രസീതും

  • കെട്ടിടം ഉണ്ടെങ്കില്‍ തന്നാണ്ടില്‍ കെട്ടിട നികുതി അടച രസീത്‌

  • വീട്‌ പണിയുവാനാണ്‌ വായ്പയെങ്കില്‍ ലോക്കല്‍ അതോരിറ്റിയുടെ അനുമതി/എന്‍ഒസി, അംഗീകരിച പ്ലാൻ, എസ്റ്റിമേറ്റ്‌

  • ശമ്പളക്കാരനാണെങ്കില്‍ ജോലി ഖെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ്‌

  • അപേക്ഷകന്‍ കച്ചവടത്തില്‍ നിന്ന്‌ വരുമാനമുള്ള ആളാണെങ്കില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ഇന്‍കം ടാക്സ്‌ അസ്സ്സ്മെന്റ്‌ ഓര്‍ഡര്‍/ രിട്ടേണ്‍//മെമ്മോ/സ്റ്റേറ്റ്മെന്റ്‌ (ചാര്‍ട്ടേഡ്‌ അക്കാണ്ടന്റ്‌ സാക്ഷ്യപ്പെടുത്തിയത്‌.). എന്നാല്‍ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ശാഖാ മാനേജര്‍ വരുമാനം കണക്കാക്കുന്നതാണ്‌.

  • അപേക്ഷകന്‍ കൃഷിയില്‍ നിന്നും വരുമാനമുള്ള ആളാണെങ്കില്‍ ആ കൃഷി ഭൂമിയുടെ ആധാരങ്ങളും മറ്റു രേഖകളും.

  • അപേക്ഷകന്‍ വിദേശത്ത്‌ ജോലി ഖെയ്യുന്ന ആളാണെങ്കില്‍ ആ സ്ഥലത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറ്റസ്റ്റ്‌ ചെയ്ത ജോലിയുടെ കരാറിന്റെ കോപ്പി , ശമ്പള സര്ടിഫിക്കറ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ കോപ്പി.

അപേക്ഷാ ഫോറങ്ങള്‍ കെ.എസ്‌എഫ്‌ഇ, യുടെ എല്ലാ ശാഖകളിലും ലഭ്യമാണ്‌, പൂരിപ്പിച്ച അപേക്ഷകള്‍ പണിയാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരങ്ങള്‍/ രേഖകള്‍ സഹിതം അടുത്തുള്ള കെഎസ്‌എഫ്‌ഇ ശാഖയില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide