KSFE വിദ്യാശ്രീ പദ്ധതിയെ കുറിച് വിവരിക്കാമോ ?
Answered on July 23,2020
കുടുംബശ്രി അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ലാപ്‌ടോപ് വാങ്ങുന്നതിനായി കുടുംബശ്രി മിഷനുമായി ചേര്‍ന്നു കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി കെ എസ് ഏഫ് ഇ നടത്തുന്ന പദ്ധതിയാണ് KSFE വിദ്യാശ്രീ പദ്ധതി. 500 രൂപ പ്രതിമാസ തവണ സംഖ്യയും കാലാവധി 30 മാസവുമാണ്.
KSFE വിദ്യാശ്രീ വായ്മാ പദ്ധതിയാണ്.
ആനുകൂല്യങ്ങള്‍
-
മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് 3 തവണ സംഖ്യകള്‍ (1500/- രൂപ) ഇളവ് നൽകുന്നതാണ്. ഒന്നം തവണ മുതല്‍ ഒന്‍പതാം തവണ വരെയുള്ള സംഖ്യകള്‍ മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പത്താമത്തെ തവണ സംഖ്യയും ഒന്നാം തവണ മുതല്‍ പത്തൊമ്പതാം തവണ വരെയുള്ള സംഖ്യകള്‍ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മേല്‍ പറഞ്ഞതു കൂടാതെ ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കുന്നതാണ്.
- ഒന്നാം തവണ മുതല്‍ മുപ്പതാം തവണ വരെ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഈ പദ്ധതിക്കു ശേഷം പുതുതായി ആരംഭിക്കുന്ന പദ്ധതിയില്‍ ചേരുന്നതിനായി ആദ്യ തവണ സംഖ്യയിലേക്ക് 500/-രൂപ വരവ് വെച് കൊടുക്കുന്നതാണ്.
മാനദണ്ഡം
-
KSFE വിദ്യാശ്രീ പദ്ധതിയില്‍ കുടുംബശ്രി അംഗങ്ങള്‍ക്കു മാത്രമാണ് ചേരുവാന്‍ കഴിയുന്നത്.
-
KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരാൻ കുടുംബശ്രി അംഗത്തിനു വിദ്യാര്‍ത്ഥികളായ മക്കള്‍ വേണമെന്നു നിര്‍ബന്ധമില്ല.
-
KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുന്നതിനു അയല്‍ക്കൂത്തില്‍ നീന്ന് 30 അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. താത്പര്യമുള്ള അംഗങ്ങള്‍ക്ക് അംഗസംഖ്യ 30 ല്‍ താഴെയാണെങ്കിലും ചേരാവുന്നതാണ്.
-
KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുമ്പോള്‍ അയൽക്കൂട്ടത്തിന്റെ പേരില്‍ സുഗമ അക്കൗണ്ട് നിര്‍ബന്ധമാണ്. അയല്‍കൂളത്തിന്റെ പേരില്‍ ആരംഭിക്കുന്ന സുഗമ അക്കൗണ്ടിലാണ് അംഗങ്ങളുടെ തിരിച്ചടവ് സംഖ്യ അടകേണ്ടത്.
നടപടിക്രമം
-
ഈ പദ്ധതിയില്‍ മുന്നു തവണ അടച്ചു കഴിഞ്ഞാല്‍ ലാപ്ടോപ് ആവശ്യമുള്ളവര്‍ക്ക ലാപ്ടോപിനു ആവശ്യമായ പരമാവധി തുകയായ 14250/- അനുവദിക്കുന്നതാണ്. ബാക്കി തുക ഉണ്ടെങ്കില്‍ പതിമുന്നാം തവണ മുതല്‍ പലിശ സഹിതം തിരിച്ചു നല്‍കും.
-
ഓരോ അംഗവും പദ്ധതിയില്‍ ചേരുവാന്‍ നല്‍കുന്ന അപേക്ഷാ ഫോമില്‍ ADS ഭാരവാഹികള്‍ സാക്ഷ്യപ്പുത്തേണ്ടതാണ്. അതുപോലെ തുക വിതരണം ചെയ്യുന്ന സമയത്തു അംഗങ്ങളും അയൽക്കൂട്ടവും ഒപ്പിട്ടു നല്‍കുന്ന എഗ്രിമെന്റില്‍ CDS ഭാരവാഹികളും സാക്ഷ്യപെടുത്തേണ്ടതാണ്.
-
സംസ്ഥാന IT വകുപ്പിന്റെ അംഗികാരമുള്ള സ്ഥാപനങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാന്‍ മാത്രമേ തുക അനുവദിക്കുകയുള്ളു ഇതിനായി Kerala Infrastructure and Technology for Education (KITE) തയാറാക്കുന്ന സ്പെസിഫിക്കേഷന്‍ അനുസരിച്ച് IT വകുപ്പ് അംഗീകരിച്ച ബ്രാന്‍ഡുകളുടെ ലാപ് ടോപ് വാങ്ങിയതിന്റെ ബില്‍, അംഗം ഉള്‍പ്പേടുന്ന ADS ന്റെ അധികാരികള്‍ അറ്റസ്റ്റ് ചെയ്ത് അടുത്ത തവണ തീയതിക്ക് മുന്‍പായി ശാഖയില്‍ ഹാജറാക്കെണ്ടതാണ്.
- കെ എസ് എഫ് ഇ ലാപ്‌ടോപ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക.
പലിശ
-
ഈ പദ്ധതിയുടെ പലിശ നിരക്ക് 9% (Monthly Diminishing) ആണ്. എന്നാല്‍ സര്‍ക്കാര്‍ 5% പലിശയും കെ എസ് എഫ് ഇ 4% പലിശയും വഹിക്കുന്നതിനാല്‍ ഫലത്തില്‍ ഇപോടുകാര്‍ പലിശയിനത്തില്‍ ഒന്നും അടയ്‌ക്കേണ്ടതില്ല.
- പക്ഷെ, തവണസംബ്യ അടയ്ക്ന്നതില്‍ മുടക്കു വരുത്തിയാല്‍ മുടക്കം വരുത്തിയ തവണ സംഖ്യയിന്മേല്‍ 12% പിഴപ്പലിശ ഈടാക്കുന്നതാണ്.
തിരിച്ചടവു മുടക്കം വന്നാല്‍
-
പ്രതിമാസ തവണ മുടക്കുന്ന സാഹചര്യം ഉണ്ടായാല്‍ അയല്‍ക്കൂട്ടത്തേയും വൃക്തിയേയും നേരിട്ടും കത്ത് മുഖേനയും കുടിശ്ലിക തീര്‍ക്കുന്നതിന് പ്രേരിപ്പിക്കോണ്ടതാണ്. കുടിശ്ലിക നിലനിന്നാല്‍ അതാത് ADS/CDS സംവിധാനത്തെ രേഖാമൂലം വിവരം അറിയിച്ച് കുടിശ്ലിക തീര്‍ക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിനായി ആവശ്യപ്പെടുകയും ചെയ്യേണ്ടതാണ്.എന്നിട്ടും കുടിശ്ശിക തീര്‍ക്കാത്ത പക്ഷം എജിഎം റീജിയണുമായി ബന്ധപ്പെട്ട ശേഷം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്.
- തവണസംബ്യ അടയ്ക്ന്നതില്‍ മുടക്കു വരുത്തിയാല്‍ മുടക്കം വരുത്തിയ തവണ സംഖ്യയിന്മേല്‍ 12% പിഴപ്പലിശ ഈടാക്കുന്നതാണ്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide