KSFE സബ്സ്റ്റിട്യൂഷൻ ചിട്ടികളെ പറ്റി ഒന്നു പറയാവോ ?






SHIBU RAVEENDRAN verified
Answered on August 08,2020

ചിട്ടിയിൽ ചേരുന്ന ചില വരിക്കാർ വിവിധ കാരണങ്ങളാൽ  ചിട്ടി  മാസ തവണകൾ  തുടർന്ന് അടക്കാതെ  മുടക്കാറുണ്ട്. ഇത്തരം മുടക്ക ചിട്ടികൾ നിയമങ്ങൾക്കു വിധേയമായി , ടി വരിക്കാരൻറെ അനുവാദത്തോടെ , താല്പര്യമുള്ള  മറ്റു ആളുകൾക്ക്  തുടർന്ന് നടത്താവുന്നതാണ്. ഇതിനെ substituted tickets എന്ന് പറയും . ഇപ്രകാരം ചിട്ടി  എടുത്തു നടത്തുന്ന വരിക്കാരൻ അതുവരെയുള്ള  തുക ഒന്നിച്ചടക്കടക്കേണ്ടതും പിറ്റേ മാസം മുതൽ ടിയാന് ചിട്ടി ലേലത്തിൽ പങ്കെടുക്കാവുന്നതുമാണ് . ഇപ്രകാരം ചിട്ടി substitute  ചെയ്യുന്നതിന് ബ്രാഞ്ച് മാനേജർക്ക് അപേക്ഷ നൽകേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


KSFE, Government of Kerala verified
Answered on September 28,2020

കെ.എസ്.എഫ്.ഇ. യിലെ മുടക്ക് ചിട്ടികൾ, മുടക്ക് തീർത്ത് ഏറ്റെടുക്കുന്ന രീതിയെയാണ് കെ.എസ്.എഫ്.ഇ. യിൽ സബ്സ്റ്റിറ്റ്യൂഷൻ ചിട്ടി എന്ന് വിവക്ഷിക്കുന്നത്. ഉദാഹരണമായി 2 ലക്ഷം രൂപ സലയുള്ള 5000 രൂപയുടെ 40 മാസച്ചിട്ടിയിൽ ചേർന്ന ഒരു ചിറ്റാളന് 4തവണ അടച്ച ശേഷം ഏതെങ്കിലും കാരണത്താൽ തുടർന്ന് അടയ്ക്കുവാൻ കഴിയാതെ വരികയാണെങ്കിൽ മുടക്ക് സംബന്ധിച്ച വിവരം, വരിക്കാരെ അറിയിച്ച ശേഷം ഈ ചിട്ടിയിലെ മുടക്കുകൾ തീർത്ത് ചിട്ടി തുടർന്ന് നടത്തി കൊണ്ടു പോകുവാൻ ആരെങ്കിലും സന്നദ്ധമാണെങ്കിൽ ആ വ്യക്തിയുടെ പേരിലേയ്ക്ക് ചിട്ടി മാറ്റി കൊടുക്കുന്നു. പെട്ടെന്ന് പണത്തിന്റെ ആവശ്യം വരുന്നവർക്ക് ധന സമാഹരണത്തിന് ഏറ്റവും നല്ല ഉപായമാണ് ചിട്ടി സബ്സ്റ്റിറ്റ്യൂഷൻ.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide