Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?






SHIBU RAVEENDRAN verified
Answered on August 06,2020

കെ എസ് എഫ്  ഇ യുടെ  വിവിധ ബ്രാഞ്ചുകളിൽ  വ്യത്യസ്ത തുകക്കുള്ള  ചിട്ടികളാണ്  നടത്തുന്നത് .
100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ  ചിട്ടി സമീപ ബ്രാഞ്ചുകളിൽ ബന്ധപ്പെട്ടാൽ  അറിയാവുന്നതാണ്. പ്രവാസികൾക്ക് ചേരാവുന്ന ചെറുതും വലുതുമായ ഓൺലൈൻ ചിട്ടികൾ  KSFE പ്രവാസി ചിട്ടിയിൽ ലഭ്യമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


KSFE, Government of Kerala verified
Answered on August 10,2020

ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് 1982 ന്റെ പരിധിയിൽ നിന്നു കൊണ്ട് ചിട്ടികൾ നടത്തി വരുന്നു.അടച്ചു തീർക്കുന്നതിനു മുമ്പു തന്നെ ലേലക്കിഴിവും, മുൻപൻ കമ്മീഷനും കഴിച്ചതിനു ശേഷമുള്ള മുഴുവൻ ചിട്ടി സംഖ്യയും ഒരു വായ്പ പോലെ കൈപ്പറ്റാൻ ചിട്ടി സഹായിക്കുന്നു. മറ്റൊരു രീതിയിൽ നോക്കിയാൽ നമുക്കിഷ്ടമുള്ളപ്പോൾ വായ്പോപാധിയായി മാറ്റാൻ പറ്റുന്ന ഒരു സമ്പാദ്യോപാധി എന്ന പ്രത്യേകത ചിട്ടിയ്ക്കു മാത്രമാണ് ഉള്ളത്. ധനം സ്വരൂപീയ്ക്കാൻ നാം ആശ്രയിക്കുന്ന ഏതൊരു വായ്പാ പദ്ധതിയേക്കാൾ ലാഭകരവും മെച്ചപ്പെട്ടതുമാണ് ചിട്ടി.5 ലക്ഷം,20 ലക്ഷം സലയുള്ള ചിട്ടികളും, 100 മാസ തവണകളുള്ള ചിട്ടികളും കെ.എസ്.എഫ്.ഇ. യിൽ ലഭ്യമാണ്. ശാഖകളുടെ ഫോൺ നമ്പറിനായി www.ksfe.com എന്ന ഞങ്ങളുടെ website സന്ദർശിക്കുക

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide