LPG സിലിണ്ടർ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഹോട്ടലുടമയ്ക്ക് ഉത്തരവാദിത്വം എത്രത്തോളമുണ്ട്?






ഏതെങ്കിലും അംഗീകൃത ഡീലർമാരിൽ നിന്ന് എൽപിജി സിലിണ്ടറുകൾ എടുക്കുന്ന ഒരു ഉപഭോക്താവ് ഓയിൽ കമ്പനി ഉപഭോക്താക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പോളിസിയിൽ സ്വയമേവ എൻറോൾ ചെയ്യപ്പെടുകയും, LPG മുഖേന അപകടം ഉണ്ടായാൽ വിവിധ തലക്കെട്ടുകളിലായി ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ്.

എല്ലാ പൊതുമേഖലാ എണ്ണക്കമ്പനികളും അവരുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഇൻഷുറൻസ് പോളിസിയിലേക്ക് കനത്ത പ്രീമിയം നൽകുന്നുണ്ട്.

LPG വിതരണ സ്ഥാപനങ്ങൾ സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്നതും, ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതും താഴെ പറയുന്ന നിയമങ്ങൾ പ്രകാരമാണ്.

1. The Liquefied Petroleum Gas Manual.
2. Liquefied Petroleum Gas Regulation Supply Distribution order,1993.

മേൽ നിയമപ്രകാരം ഹോട്ടലുകൾക്ക് സപ്ലൈ ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ അവരുടെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. അടുക്കളയിലേക്ക് ഗ്യാസ് എത്തിക്കേണ്ടത് പൈപ്പ് വഴി ആയിരിക്കണം. ഹോട്ടലുകളിൽ റബർ ട്യൂബുകൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുവാൻ വേണ്ടി പ്രത്യേകം Chamber നിശ്ചയിക്കേണ്ടതാണ്.

ഒരേ സ്ഥലത്തു തന്നെ ഗാർഹിക കണക്ഷനും Commercial കണക്ഷനും ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഹോട്ടലുകളിൽ ഗാർഹിക കണക്ഷൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ആവശ്യമായ ventilation അടുക്കളയിൽ ഉണ്ടായിരിക്കണം.
ഇത്തരം നിബന്ധനകൾ ഹോട്ടൽ മാനേജ്മെന്റ് പാലിക്കുന്നില്ലെങ്കിൽ അപകടമുണ്ടായാൽ ഇൻഷുറൻസിൽ നിന്ന് കിട്ടേണ്ട നഷ്ടപരിഹാരം ലഭിക്കാതെ വരികയും LPG കമ്പനി, DISTRIBUTOR എന്നിവരോടൊപ്പം ഹോട്ടൽ ഉടമയും അപകടത്തിൽപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യസ്ഥനായിരിക്കും. DISTRIBUTOR കൃത്യമായ ഇടവേളകളിൽ, ഉപഭോക്താക്കളുടെ കണക്ഷൻ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് പരിശോധന നടത്തേണ്ടതാണ്.

LPG ഡിസ്ട്രിബ്യൂട്ടർ വീടുകളിൽ നടത്തുന്ന സുരക്ഷാ പരിശോധനയുമായി സഹകരിക്കുന്നത് വീടുകളിൽ ഉണ്ടാവുന്ന അപകടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് സഹായകമായേക്കും...

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question