NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ, ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ്. സ്ഥിര താമസം എന്റെ സ്വന്തം വീട്ടിൽ അച്ഛന്റേം അമ്മയുടേം കൂടെ ആണ്. എന്റെ റേഷൻ കാർഡ്, ആധാർ കാർഡ് എല്ലാം എന്റെ സ്വന്തം വീട്ടിലെ അഡ്രസ് ആണ്. ഞാൻ NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ എന്റെ സ്വന്തം വില്ലേജിൽ തന്നെ കൊടുത്താൽ NCL എന്റെ സ്വന്തം വിലാസത്തിൽ കിട്ടുമോ? വിവാഹം കഴിഞ്ഞവർക്ക് ഭർത്താവിന്റെ അഡ്രസ്സിൽ മാത്രമേ കിട്ടൂ എന്ന ഒരു നിയമം ഉണ്ടോ?






Niyas Maskan, Village Officer, Kerala verified
Answered on April 04,2024

കേരളത്തിൽ ജനിച്ചു വളർന്ന അല്ലെങ്കിൽ മാതാപിതാക്കൾ കേരളീയർ ആയ കേരളം നേറ്റീവ് ആയിട്ടുള്ള ഒരാളെ സംബന്ധിച്ചടുത്തോളം വിവിധ സര്ടിഫിക്കറ്റുകൾക് അപേക്ഷ കൊടുക്കുമ്പോൾ ഏത് വില്ലേജിന്റെ പരിധിയിൽ ആണോ അവർ താമസിക്കുന്നത് ആ വില്ലേജിലേക്കോ താലുക്കിലോ ആണ് അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കേണ്ടത്.

NCL സെര്ടിഫിക്കറ്റിനായാലും ഏത് സെര്ടിഫിക്കറ്റിനായാലും അപ്ലൈ ചെയുന്ന ആൾ 6 മാസത്തിലധികമായി എവിടെയാണോ താമസിക്കുന്നത് ആ മേൽവിലാസത്തിൻറെ പരിധിയിൽ നിന്നുള്ള വില്ലജ് ഓഫീസിൽ നിന്നായിരിക്കണം അപേക്ഷിക്കേണ്ടത്.

വിവാഹം കഴിഞ്ഞതിനാൽ അപേക്ഷക എവിടെയാണോ താമസിക്കുന്നത് എന്ന് വില്ലജ് ഓഫീസർ അന്വേഷികുകയും ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതിന് മനസിലാക്കിയാൽ ആ വില്ലേജിൽ നിന്നും റിപ്പോർട്ട് എടുക്കുകയും ചെയുന്നത് സ്വാഭാവികമാണ്.

ഇത് തിരിച്ചും സംഭവിക്കാവുന്നതാണ്. ഭർതാവിന്റെ വീടിന്റെ പരിധിയിലെ വില്ലേജിൽ അപ്ലൈ ചെയ്താലും NCL സ്റ്റാറ്റസിന്റെയും ജാതി മത സര്ടിഫിക്കറ്റിന്റെ കാര്യത്തിലാണെങ്കിലും അപേക്ഷകന്റെ മാതാ പിതാക്കളുടെ വില്ലേജിലേക് റിപ്പോർട്ടിങിന് വേണ്ടി അയക്കുകയും ചെയ്യും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question