Special marriage act പ്രകാരം നടന്ന വിവാഹത്തിന്റെ Certificate മുദ്രപത്രം ആയത് കൊണ്ട് അതൊരു Certificate ആയി പലയിടങ്ങളിലും പ്രത്യേകിച്ച് വിദേശത്ത് അംഗീകരിക്കില്ല. അതിനാല്‍ ഇതേ വിവാഹം Panchayat ത്തില്‍ register ചെയത് അവിടെ നിന്നുള്ള ഫോട്ടോ പതിച്ച Certificate കിട്ടാന്‍ സാധിക്കുമോ?






1954 ലെ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടക്കുന്ന വിവാഹങ്ങൾ ആ നിയമ പ്രകാരം തന്നെ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും അതനുസരിച്ച് വിവാഹ സാക്ഷ്യപത്രം നൽകുകയും ചെയ്യും. ഈ സാക്ഷ്യപത്രം എല്ലാ ആവശ്യങ്ങൾക്കും നിയമപരമായ രേഖയാണ്. എന്നാൽ ഈ നിയമ പ്രകാരമല്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുമ്പോൾ വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിച്ച സാക്ഷ്യപത്രമാണ് അവർ നൽകുന്നത്. മഹാ ഭൂരിപക്ഷം വിവാഹ സാക്ഷ്യപത്രങ്ങളും ഇത്തരത്തിലുള്ളവയാണ്. ഇത് വിദേശ രാജ്യങ്ങളിൽ  സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരമുള്ള സാക്ഷ്യപത്രം നൽകുന്നവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ ചട്ടം 6 ലെ രണ്ടാം ക്ലിപ്‌ത നിബന്ധനയിലുള്ള (സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകൾ പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ള വിവാഹങ്ങൾ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതാണെന്ന) അവ്യക്തത കാരണം ചിലയിടങ്ങളിൽ സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടക്കുന്ന വിവാഹങ്ങൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്തായാലും 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide