SSLC സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ ഡൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് എടുക്കുന്നതിന് അപേക്ഷ നടപടിക്രമങ്ങൾ എപ്രകാരമാണ് ?






Ramesh Ramesh
Answered on August 21,2020

എസ്‌.എസ്‌.എല്‍.സി, ടി.ടി.സി. മറ്റ്‌ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഡ്യൂപ്ലിക്കേറ്റിന്‌ വേണ്ടിയുള്ള ഫീസ്‌ 350/- രൂപ

ട്രിപ്പിൾ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഫീസ് നിരക്ക് 750 രൂപയാണ് -

അപേക്ഷകന്‍ കേരള സംസ്ഥാനത്തിലെ ഏതെങ്കിലും ഗവണ്‍മെന്റ്‌ ട്രഷറിയില്‍ "0202-01-102-92 Other Receipts"‌ എന്ന അകൗണ്ട് ‌ ഹെഡില്‍ ചെലാന്‍ എടുത്ത്‌ ഫീസ്‌ ഒടുക്കണം. അപേക്ഷകന്‍ കേരളത്തിന്‌ പുറത്താണെങ്കില്‍ സ്റ്റേറ്റ്‌ ബാങ്‌, ഓഫ്‌ ഇന്ത്യയില്‍ അകൗണ്ട് ‌ നമ്പര്‍ “077 ബി (സി) ഐ.എസ്‌.എസ്‌.എ.കേരള” എന്ന പേരില്‍ ചെലാന്‍ എടുത്ത്‌ ഫീസ്‌ ഒടുക്കണം.

അസ്സല്‍ സര്‍ട്ടിഫിക്കറ്റ്‌ തിരിച്ച്‌ കിട്ടാത്ത വിധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ടിന്റെ കോടതി മുദ്ര പതിച്ച സാക്ഷ്യപ്രതം സമര്‍പ്പിക്കേണ്ടതാണ്‌. ജവാനാണെങ്കില്‍, കമാന്റിംഗ്‌ ഓഫീസറുടെ സാക്ഷ്യപ്രതം സമര്‍പ്പിക്കേണ്ടതാണ്‌.

അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കുന്നതോടൊപ്പം കേടായ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കുകയും വേണം.

സര്‍ട്ടിഫിക്കറ്റ്‌ വിദേശത്ത്‌ വച്ച്‌ തിരിച്ചു കിട്ടാത്ത വിധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അപേക്ഷയോടൊപ്പം ഇന്ത്യന്‍ എംബസിയുടെ ജുഡീഷ്യല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്രതവും കൂടി ഉള്‍പ്പെടുത്തിയിരിക്കണം.

ഡ്യൂപ്ലിക്കേറ്റ്‌ എസ്‌.എസ്‌.എല്‍.സി ബുക്ക്‌ ലഭിക്കുന്നതിനായി അപേക്ഷയോടൊപ്പം PRD അംഗീകരിച്ച ഏതെങ്കിലും ദിനപ്രതത്തില്‍ നല്‍കേണ്ട പരസ്യത്തിന്റെ മാതൃക താഴെ കൊടുത്തിരിക്കുന്നു.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം ഇവിടെ ലഭ്യമാണ്.


tesz.in
Hey , can you help?
Answer this question