What are the restrictions taken by Kerala government to reduce sound pollution in worship centres ?






ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് 1988ല്‍ പുറപ്പെടുവിച്ച ഹൈക്കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് 1993ല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത് ഉച്ചഭാഷിണികളുടെ മലിനീകരണവുമായി ബന്ധപ്പെട്ടു പൊതുതാല്‍പര്യ ഹരജികള്‍ സ്ഥിരമായി കോടതിയില്‍ എത്തുന്നതിനാലും ഇതില്‍ സര്‍ക്കാരിനു ലഭിക്കുന്ന കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് ഉത്തരവ് നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അഞ്ചു പ്രധാന നിര്‍ദേശങ്ങളാണുള്ളത്.

വിവാഹം, ജന്മദിനം, ഗൃഹപ്രവേശനം പോലെയുള്ള ആഘോഷങ്ങള്‍ക്ക് ബോക്‌സ് രൂപത്തിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോളാമ്പി പോലെയുള്ള ആംപ്ലിഫയറുകള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന വീടിന്റെയോ ഹാളിന്റെയോ  

പരിധിവിട്ട് ശബ്ദം പുറത്തുകടക്കാന്‍ പാടില്ല. മുസ്‌ലിം ആരാധനാലയങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവിടങ്ങളില്‍ ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍ ഇവയുടെ ശബ്ദം ആരാധനാലയങ്ങളുടെ വളപ്പിനു പുറത്തേക്കുപോകാന്‍ പാടില്ല

എന്നാല്‍ മുസ്‌ലിം പള്ളികളിലെ ബാങ്കുവിളികള്‍ക്ക് പ്രത്യേകമായ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ബാങ്കുവിളികള്‍ക്ക് ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്

ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്‌ലിം പള്ളികളിലെ ജുമുഅ അടക്കമുള്ള ആരാധനാകര്‍മങ്ങള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റു ആഘോഷങ്ങള്‍ എന്നിവയിലും ഈ നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെടണം. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഉപേക്ഷിക്കണം. പെലിസിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. എയര്‍ ഹോണുകളും അമിതശബ്ദമുള്ള ഹോണുകളും നിരോധിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലും രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question