അച്ഛനും അമ്മക്കും ജാതി സർട്ടിഫിക്കറ്റ് ഇല്ല. മകൻ ഊരാളി വിഭാഗത്തിൽ പെട്ടയാളാണ്. ഇതുവരെയും മകന് ജാതി സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല. അപ്പോൾ സർട്ടിഫിക്കറ്റിനു വേണ്ടി എന്ത് ചെയ്യണം?


ജാതി സര്ടിഫിക്കറ്റിന് വേണ്ടി ഓൺലൈനിലോ നിശ്ചിത അപ്ലിക്കേഷൻ ഫോം വഴി വില്ലജ് ഓഫീസിലോ താലൂക് ഓഫീസിലോ അപേക്ഷ നൽകാവുന്നതാണ്.

ജാതി സര്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ ഓൺലൈൻ ആയാലും ഇനി മാനുവൽ ആയിട്ടുള്ള അപേക്ഷ ആയാലും ശരി ഈ അപേക്ഷകന്റെ ജാതി ഏതാണ് എന്ന് കാണിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതുപോലെതന്നെ എസ്എസ്എൽസി വരെ പഠിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര് സ്കൂളിൽ ചേർന്ന് പഠിച്ചുകഴിയുമ്പോൾ സ്കൂളിൽ നിന്നും കൊടുക്കുന്ന അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് എന്ന നിലയിലുള്ള ഒരു സർട്ടിഫിക്കറ്റും മാതാപിതാക്കളുടെ ജാതിയെ സൂചിപ്പിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് / എസ്എസ്എൽസി സർട്ടിഫിക്കറ്റ് പ്രധാനമായും ഹാജരാക്കണം.

അതോടൊപ്പം തന്നെ ഈ പറയുന്ന വ്യക്തി സ്കൂളിൽ പഠിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ സിബിഎസ്ഇ സ്റ്റുഡൻസ് ആണെങ്കിൽ അവർക്ക് ഏതെങ്കിലും തരത്തിൽ ജാതി രേഖപ്പെടുത്തിയിട്ടുള്ള ഗവൺമെൻറ് സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടുണ്ടെങ്കിൽ ആയത്തിന്റെ കോപ്പി ഹാജരാക്കേണ്ടതാണ്.

കൂട്ടത്തിൽ ആധാർ കാർഡിന്റെ കോപ്പിയും വേണം.

സ്വന്തമായിട്ട് അഫിഡവിറ്റ്‌ നൽകാവുന്നതാണ്. നാം ഏതു പ്രദേശത്താണ് ജനിച്ച് ജീവിച്ചുവരുന്ന എന്നും ഏത് ജാതിയിലാണോ ജനിച്ചിട്ടുള്ളത് എന്നും തലമുറകളായി ജീവിച്ചു വരുന്നതാണ് എന്നും സ്വന്തമായ ജോലിയെ സംബന്ധിച്ചും വരുമാനത്തെ സംബന്ധിച്ച് സൂചിപ്പിക്കുന്ന അഫിഡവിറ്റ് ഹാജരാക്കാവുന്നതാണ്.

ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമല്ല എങ്കിൽ 2 അയൽ സാക്ഷികളുടെ മൊഴികൾ അതായത് ഏത് ജാതിയിലാണോ ജീവിച്ചിരുന്നത് ആ സമുദായത്തിൽപ്പെട്ട രണ്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കൊടുത്ത് വില്ലജ് ഓഫീസർ അറ്റസ്റ്റ് ചെയ്ത് കഴിഞ്ഞാൽ അതും അപേക്ഷയോടൊപ്പം ഹാജരാക്കാവുന്നതാണ് .

കേന്ദ്ര സെർവിസിലിലേക്കുള്ള ആവശ്യത്തിലേക്കാണെൽ തഹസിൽദാർ ആണ് നൽകേണ്ടത്. കേരള സ്റ്റേറ്റിലേക്കുള്ള ആവശ്യത്തിലേക്കാണെൽ വില്ലജ് ഓഫീസർ ആണ് നൽകേണ്ടത്. SC ST വിഭാഗങ്ങളുടെ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആയിരിക്കും.

ഏതൊരു അപേക്ഷ നൽകിയാലും വില്ലജ് ഓഫീസർ അദ്ദേഹത്തിൻറെ കപ്പാസിറ്റിയിൽ നടത്താൻ കഴിയുന്ന അന്വേഷണങ്ങൾ നടത്തുകയും അതിലൂടെയുള്ള റിപ്പോർട്ടുകൾ ഈ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യുകയും ചെയും.

കൂടുതൽ അന്വേഷണം ആവശ്യമുണ്ട് എങ്കിൽ വീണ്ടും ആ അന്വേഷണങ്ങൾ നടത്തിയതിന് ശേഷം വില്ലജ് ഓഫീസർ നൽകേണ്ട സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നും താലൂക് ഓഫീസിൽ നിന്ന് തഹസിൽദാർ നൽകേണ്ട സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള വില്ലജ് ഓഫീസറുടെ റിപ്പോർട്ടും സമർപ്പിക്കുകയും ചെയ്യും എന്നുള്ളതാണ് . ആയതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question