അപേക്ഷകനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടെങ്കിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിനു ഒക്കുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസ്സമുണ്ടോ?






പെർമിറ്റ്‌ ലഭിച്ചു വീടുപണി തുടങ്ങിയപ്പോഴാണ് അയൽവാസി അതിർത്തി തർക്കവുമായി മുന്നോട്ട് വന്നത്. വീടുപണി പൂർത്തിയായപ്പോഴേക്കും കേസ് കോടതിയിൽ എത്തി. നിലവിൽ തർക്കമുള്ള അതിർത്തിയിൽ നിന്നുമുള്ള സെറ്റ് ബാക്ക് അംഗീകരിക്കുവാൻ പറ്റില്ലായെന്നും, അതിനാൽ ഒക്കുപ്പൻസി തരുവാൻ നിർവാഹമില്ലായെന്നും പഞ്ചായത്ത്‌ തീർത്തു പറഞ്ഞു.

വസ്തുവിന്റെ ആധാരത്തിന്റെ അടിസ്ഥാനത്തിലും അംഗീകൃത സ്കെച്ച് പ്രകാരവുമുള്ള അതിർത്തിയെ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള സെറ്റ് ബാക്ക് കണക്കാക്കി വീടിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് പഞ്ചായത്ത് നൽകണമെന്നതാണ് നിയമം.

മാത്രവുമല്ല കേരള പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾസിൽ കോടതിയിൽ തർക്കമുള്ള വസ്തുവിലുള്ള കെട്ടിടത്തിനു ഒക്കുപൻസി നല്കുന്നതിൽ പഞ്ചായത്ത് അധികൃതരെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥകൾ ഇല്ലാത്തതുമാകുന്നു.

തയ്യാറാക്കിയത്

Adv. K. B MOHANAN
9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question