അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എന്താണ് ?






Vinod Vinod
Answered on June 07,2020

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗരപ്രദേശത്ത് കായികാദ്ധ്വാനത്തിനു തയ്യാറുള്ളവർക്കു തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതി. നഗരസഭയിൽ താമസക്കാരായ, അവിദഗ്ദ്ധകായികാദ്ധ്വാനം ചെയ്യാൻ തയ്യാറുള്ള, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്ക് ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 100 ദിവസം തൊഴില്‍ നല്‍കുകയാണു ലക്ഷ്യം.

ലഭിക്കുന്ന വേതനം പ്രതിദിനം 271 രൂപ

അര്‍ഹത

  • നഗരപ്രദേശങ്ങളിലെ ഓരോ കുടുംബത്തിലെയും അവിദഗ്ദ്ധകായികാദ്ധ്വാനം ആവശ്യമുള്ള, തൊഴിലെടുക്കാന്‍ സന്നദ്ധരായ, പ്രായപൂര്‍ത്തിയായ ഏതൊരംഗത്തിനും തൊഴിൽ ലഭിക്കാൻ അര്‍ഹതയുണ്ട്.
  • തൊഴിലാളികൾക്കു തൊഴിൽ ആവശ്യപ്പെടാനുള്ള നിയമപരമായ പ്രമാണമായി അഞ്ചു വര്‍ഷം പ്രാബല്യമുള്ള തൊഴിൽ കാര്‍ഡ് നഗരസഭകൾ വഴി ഇവർക്കു ലഭ്യമാക്കുന്നു.
  • ജോലിസമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ
  • തൊഴിൽ കാര്‍ഡ് ലഭിച്ച ഒരാൾ തൊഴിലിനു വേണ്ടി നഗരസഭയിൽ അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം തൊഴിൽ ലഭ്യമായില്ലെങ്കിൽ തൊഴിലില്ലായ്മാവേതനം ലഭിക്കാനുള്ള അവകാശം.

അപേക്ഷിക്കാനുള്ള നടപടിക്രമം

  • മതിയായ രേഖകൾ സഹിതം നിര്‍ദ്ദിഷ്ടമാതൃകയിലുള്ള അപേക്ഷ നഗരസഭാ സെക്രട്ടറിക്കു നൽകണം.
  • അപേക്ഷകള്‍ പരിശോധിച്ച് ഉചിതമായ അന്വേഷണനടപടികൾ പൂര്‍ത്തിയാക്കി ഓരോ കുടുംബത്തിനും 15 ദിവസത്തിനകം തൊഴിൽ കാര്‍ഡ് നൽകുന്നു.
  • നഗരസഭകളുമായി ബന്ധപ്പെട്ട് ഈ പദ്ധതി പ്രയോജനപ്പെടുത്താം.

tesz.in
Hey , can you help?
Answer this question