അസംഘടിത സ്ത്രീത്തൊഴിലാളി പ്രസവാനുകൂല്യപദ്ധതിയെ (Maternity Allowance to Workers in Unorganised Sector)യെ കുറിചു വിവരിക്കാമോ ?






Manu Manu
Answered on June 09,2020

നിലവിൽ കേരളത്തിലെ ക്ഷേമനിധിബോർഡുകൾ പ്രസവാനുകൂല്യം നൽകുന്നത് സ്ത്രീത്തൊഴിലാളികളുടെ ശമ്പളം നിലനിർത്തിക്കൊണ്ടാണ്. എന്നാൽ 500 മുതൽ 3,000 വരെ രൂപ വ്യത്യസ്തതോതിലാണ് വിവിധ ക്ഷേമനിധിബോർഡുകളും പദ്ധതികളും ഈ സഹായം നൽകുന്നത്. ക്ഷേമനിധിബോർഡുകളും പദ്ധതികളും നൽകുന്ന പ്രസവാനുകൂല്യങ്ങൾക്ക് ഏകീകൃതസ്വഭാവം കൊണ്ടുവരുന്നതിനും പ്രസവാനുകൂല്യമായി അർഹതപ്പെട്ട കുറഞ്ഞ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ലഭിക്കുന്ന സഹായം:തൊഴിലാളികൾക്ക് പ്രസവാനുകൂല്യമായി അവർ ജോലി ചെയ്യുന്ന വിഭാഗത്തിലെ നിശ്ചയിക്കപ്പെട്ട മൂന്നുമാസത്തെ മിനിമം വേതനമോ 15,000 രൂപയോ ഏതാണോ കുറവ് അതു നൽകും.

അർഹത:തുടർച്ചയായി രണ്ടുവർഷം അംഗമായിരിക്കുന്ന തൊഴിലാളികൾക്കു മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളൂ. തൊഴിലാളികൾക്ക് രണ്ടുപ്രസവത്തിനുമാത്രമേ ആനുകൂല്യം അനുവദിക്കൂ.

നടപടിക്രമം:പ്രസവാനുകൂല്യമായി ബോർഡോ‌ പദ്ധതിയോ‌ അനുവദിക്കുന്ന തുക കിഴിച്ചു ശേഷിക്കുന്ന തുക ബോർഡുകൾക്ക് അനുവദിക്കും.

അപേക്ഷിക്കേണ്ട വിധം:ആനുകൂല്യം ലഭിക്കാൻ തൊഴിലാളികൾ അംഗമായിട്ടുള്ള ബോർഡിലോ‌ പദ്ധതിയിലോ‌ അപേക്ഷ നൽകണം.


tesz.in
Hey , can you help?
Answer this question