ഇൻസെന്റീവ് റ്റു ഗേൾസ് ഫോർ സെക്കൻഡറി എജ്യൂക്കേഷൻ എന്ന സ്കോളർഷിപ്പിനെ കുറിച്ച് വിശദീകരിക്കാമോ ?






Sreelakshmi Sreelakshmi
Answered on June 16,2020

ആനുകൂല്യം:3,000 + ബാങ്ക് പലിശ

അർഹത:എട്ടാം ക്ലാസ്സ് പാസായി ഒൻപതാം ക്ലാസിൽ പഠിക്കുന്ന എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട എല്ലാ പെൺകുട്ടികൾക്കും അപേക്ഷിക്കാം. അർഹരായ കുട്ടികൾ പത്താംക്ലാസ്സ് ജയിക്കുകയും 18 വയസ്സ് പൂർത്തിയാകുകയും ചെയ്യുമ്പോൾ നിക്ഷേപത്തുക പലിശസഹിതം ലഭിക്കും. പ്രൈവറ്റ്/അൺ എയ്ഡഡ്, കേന്ദ്രസർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾ ഈ സ്കോളർഷിപ്പിന് അർഹരല്ല. കുട്ടികൾക്ക് ആധാർ രേഖ ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം:സ്കൂൾ മേധാവി വഴി. സ്കൂൾമേധാവിവഴി കുട്ടികളെ തിരഞ്ഞെടുക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകുന്ന കുട്ടികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസഡയറക്ടർ മുഖാന്തരം കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നു.

സമയപരിധി:കേന്ദ്ര സർക്കാർ വിഞ്ജാപനത്തിന് വിധേയം

ഫോം:ഓൺലൈൻ അപേക്ഷ

നടപ്പാക്കുന്നത്:കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം


tesz.in
Hey , can you help?
Answer this question