എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം എന്താണ് ?
Answered on June 08,2020
സഹായം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് – 30,000 രൂപ, സിവിൽ സർവ്വീസ് – 50,000 രൂപ, ബാങ്കിങ് – 20,000 രൂപ , യു.ജി.സി., നെറ്റ്, ഗേറ്റ് പരീക്ഷാപരിശീലനം – 25,000രൂപ , പ്രൊഫഷണലുകൾക്കു സംരംഭങ്ങൾ തുടങ്ങാൻ ധനസഹായം – 2 ലക്ഷം രൂപാ സബ്‌സിഡി , സിക്കിൾ സെൽ അനീമിയ ബാധിതർക്കു സ്വയംതൊഴിൽ ഗ്രാന്റ് – 1,00,000 രൂപ. വരുമാനപരിധി ഒരുലക്ഷം രൂപ.
അർഹതാമാനദണ്ഡം:മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് തുടങ്ങിയ വിവിധ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. സ്വയംതൊഴിൽപദ്ധതികൾക്കും ഈ സ്കീംപ്രകാരം ആനുകൂല്യം നൽകുന്നു. വാർഷികവരുമാനപരിധി 4.5 ലക്ഷം രൂപ. അപേക്ഷകരുടെ എണ്ണം അധികമായാൽ രണ്ടുലക്ഷം രൂപ വരുമാനപരിധിയിൽ താഴെയുളളവർക്കായി ആനുകൂല്യം പരിമിതപ്പെടുത്തും.
അപേക്ഷിക്കേണ്ട വിധം:മത്സരപ്പരീക്ഷകൾക്കുളള അപേക്ഷ ഈ കണ്ണിയിൽ അമർത്തുക.എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയാണു നൽകേണ്ടത്. സ്വയംതൊഴിൽപദ്ധതികളുടെ അപേക്ഷ കടലാസിൽ തയ്യാറാക്കി നൽകണം.
അപേക്ഷിക്കേണ്ട വിലാസം:സ്വയംതൊഴിലിനുള്ള അപേക്ഷ തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അയയ്ക്കേണ്ടത്.
മത്സരപ്പരീക്ഷകൾക്കുളള അപേക്ഷകൾ ഓൺലൈനായി നൽകി അതിന്റെ പ്രിന്റ് ഔട്ട് ആവശ്യമായ സാക്ഷ്യപത്രങ്ങൾ സഹിതം അതതു മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർക്കു നൽകണം.
അയയ്ക്കേണ്ട വിലാസം:
ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130
ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):
മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796
സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്
നടപ്പാക്കുന്നത്:മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ. രണ്ടു സ്വയംതൊഴിൽപദ്ധതികളും പിന്നോക്കവിഭാഗവികസനകോർപ്പറേഷനുമായി സഹകരിച്ചാണു നടപ്പിലാക്കുന്നത്.