എനിക്ക് Life mission കിട്ടിയ വീടിന്റെ വാർപ് കഴിഞ്ഞുളള ഗഡു നൽകുവാനുള ഫയൽ ഞങ്ങടെ പഞ്ചായത്തിലെ account പാസാക്കി തരാതെ ഒരു മാസത്തോളമായി തടഞ്ഞുവെച്ചിരിക്കുന്നു. അന്വേഷിച്ചപ്പോൾ മുൻപുണ്ടായിരുന്ന account ചെയ്ത കണക്കുകൾ Tally ആകുന്നില്ല എന്ന ഉത്തരമാണ് കിട്ടിയത് എന്റെതല്ലാത്ത കാരണത്താൽ എന്റെ ആനുകൂല്യം തടഞ്ഞുവെക്കുന്ന ഉദ്യോഗസ്ഥക്കെതിരെ ക്കാൻ എവിടെയാണ് എങ്ങനെയാണ് പരാതി നൽകേണ്ടത്?






ഭവന നിർമ്മാണത്തിനുള്ള ധനസഹായമിനത്തിൽ തുക അനുവദിക്കുന്നതിനുള്ള കാലതാമസത്തിനായി പഞ്ചായത്തിലെ അക്കൗണ്ടന്റ് പറഞ്ഞതായി താങ്കൾ സൂചിപ്പിച്ച സാഹചര്യം ആയതിനുള്ള മതിയായ കാരണമല്ല. ലൈഫ് ഭവന പദ്ധതിയുടെ സാമ്പത്തിക സ്രോതസ് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ, സംസ്ഥാന സർക്കാർ എന്നിവിടങ്ങളിലെ വിഹിതം, ഹഡ്‌കോയിൽ നിന്നുള്ള വായ്പ എന്നിവയാണ്. ചില സമയങ്ങളിൽ ഗുണഭോക്താക്കൾക്ക് തുക നൽകുന്നതിനായി മേൽ ഏജൻസികളിൽനിന്നും വിഹിതം റിക്വസ്റ്റ് ചെയ്യുമ്പോൾ അത് ലഭിക്കുന്നതിന് ചെറിയ കാലതാമസം സംഭവിക്കാറുണ്ട്. ചിലപ്പോൾ തുക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് അതാകാം കാരണം. താങ്കളുടെ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥനെയും പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റിനെയും നേരിൽകണ്ട് തുക ലഭിക്കാതിരിക്കുന്നതിനുള്ള കാരണം ഒന്നുകൂടി ആരായുകയും തുക വേഗം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക. മറുപടി താങ്കൾക്ക് ബോധ്യപെടുന്നതല്ലെങ്കിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യ കേരളത്തിൽ ഗ്രാമ പഞ്ചായത്തിനെതിരെ പരാതി നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question