എനിക്ക് വാടകച്ചീട്ട് വെച്ച് റേഷൻ കാർഡിന് അപേക്ഷിക്കാൻ എന്താണ് ചെയ്യേണ്ടത് ? എന്റെ പേര് വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. രണ്ട് താലൂക്ക് ആണ്. എനിക്ക് ഇപ്പോൾ പുതിയ റേഷൻ കാർഡിന് വേണ്ടി എന്താണ് ചെയ്യേണ്ടത് ?






ആദ്യം താങ്കളുടെ പേര് നിലവിലുള്ള താലൂക്കിലെ റേഷൻ കാർഡിൽ നിന്നും പുതിയ കാർഡെടുക്കുന്നതിനുദ്ദേശിക്കുന്ന താലൂക്കിലേക്ക് മാറ്റുന്നതിനായി Transfer of member എന്ന online അപേക്ഷ (അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ) നൽകുക. അത് അപ്രൂവ് ആയതിന് ശേഷം സാധുവായ വാടക കരാർ Address proof ആയി വച്ചുകൊണ്ട് പുതിയ കാർഡിനുള്ള online അപേക്ഷ (അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ) നൽകുക.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question