എന്താണ് ഗ്രാമ സഭ ? ഗ്രാമസഭയുടെ ചുമതലകൾ എന്തൊക്കെയാണ്?






നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും. നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ നിർവഹിക്കണം. മടിച്ചും,ഭയന്നും, മാറിനിന്നിട്ട് വാ തോരാതെ പ്രസംഗിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തുടക്കം നമ്മളിൽ നിന്നുമാകട്ടെ ഇനിമുതൽ ഗ്രാസഭകളിൽ കൃത്യമായി പങ്കെടുക്കുക ,നമ്മുടെ വാർഡിന്റെ വികസനവും,മറ്റും നമുക്കും അറിയാൻ അവകാശമുണ്ട്.

1. ഗ്രാമ സഭ എന്നാൽ ഒരു പഞ്ചായത്തിലെ ഓരോ നിയോജക മണ്ഡലവും( വാർഡ്) ഓരോ ഗ്രാമ സഭയാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും ആ ഗ്രാമ സഭയിൽ അംഗങ്ങൾ ആണ്.

2. കണ്‍വീനർ.
നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്ത് അംഗമാണ് ഗ്രാമ സഭയുടെ കണ്‍‍വീനർ. എന്നാൽ കണ്‍വീനര്‍ക്ക് തന്റെ കടമകൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ പ്രസിഡണ്ടിന് മറ്റൊരംഗത്തെ കണ്‍ വീനറായി നിയമിക്കാവുന്നതാണ്.

3. യോഗങ്ങൾ കുറഞ്ഞ പക്ഷം 3 മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ഗ്രാമ സഭാ യോഗം ചെരേണ്ടതാണ്.
ഗ്രാമസഭാ അംഗങ്ങൾക്ക് പുറമേ ഗ്രാമസഭ ഉള്ക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്ക്_ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും ഗ്രാമസഭാ യോഗത്തിലേക്ക് കണ്‍വീനർ ക്ഷണിക്കേണ്ടതാണ്.

4. ഗ്രാമസഭാ യോഗം വിളിക്കാൻ
ആവശ്യപ്പെടുന്നതിന് വോട്ടർമാര്ക്കുള്ള അവകാശം.
ഗ്രാമസഭയിലെ 10% ത്തിൽ കുറയാത്ത അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഗ്രാമസഭയുടെ പ്രത്യേക യോഗം 15 ദിവസത്തിനുള്ളിൽ കണ്‍വീനർ വിളിച്ചു ചേർക്കേണ്ടാതാണ്.

5. അദ്ധ്യക്ഷൻ
ഗ്രാമസഭാ യോഗത്തിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിക്കേണ്ടതാണ്‌. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, അവരുടെ
2 പേരുടെയും അസാനിധ്യത്തിൽ കണ്‍വീനരോ അധ്യക്ഷത വഹിക്കണം.

6. ഗ്രാമസഭയുടെ ക്വാറം
ഗ്രാമ സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10% ആണ്. ക്വാറം തികയാതെ മാറ്റി വെച്ച യോഗം വീണ്ടും ചേരുമ്പോൾ ക്വാറം 50 ആയിരിക്കുന്നതാണ്.

7. കോ ഓർഡിനേറ്റർ.
ഗ്രാമപഞ്ചായത് തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ ആയിരിക്കും ഗ്രാമസഭയുടെ കോ ഓർഡിനേറ്റർ. യോഗങ്ങൾ വിളിച്ചു കൂട്ടുക, യോഗം നടത്തുക, തീരുമാനങ്ങൾ മിനുട്സ് ബുക്കിൽ രേഖപ്പെടുത്തുക, തുടർ നടപടികൾ എടുക്കുക തുടങ്ങിയവയിൽ കണ്‍വീനരെ കോ ഓർഡിനേറ്റർ സഹായിക്കെണ്ടാതാണ്.

8.കണക്കുകൾ,റിപ്പോർട്ടുകൾ
മുൻവർഷത്തെ വികസന പരിപാടികളെയും നടപ്പ് വർഷത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വികസന പരിപാടികളെയും അതിനു വേണ്ടി വരുന്ന ചെലവിനെയും സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻ വർഷത്തെ വാര്ഷിക കണക്കുകളും ഭരണ നിർവഹന റിപ്പോർട്ടും ഒരു വര്ഷത്തിലെ ആദ്യ ഗ്രാമസഭാ യോഗത്തിൽ വെക്കുകയും ചര്ച്ച ചെയ്യുകയും വേണം.

9. ഫണ്ടുകളുടെയും സാധന സാമഗ്രികളുടെയും വിശദാംശങ്ങൾ
ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക, പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങൾ, ഇനം തിരിച്ചുള്ള ഫണ്ടിന്റെ വിഹിതം ,നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പണികളുടെ എസ്റ്റിമേറ്റ്, അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങൾ തുടങ്ങിയവ അറിയാൻ ഗ്രാമസഭയ്ക്ക് അവകാസമുണ്ടായിരിക്കും.

10. വികസന പരിപാടികൾ നിർദേശിക്കൽ...ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾക്ക് രൂപം നല്കുവാനും മുൻഗണനകൾ നിർദേശിക്കാനും ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

11. പൊതു പദ്ധതികൾ എവിടെ വേണം.
തെരുവ് വിളക്കുകൾ, പൊതുടാപ്പുകൾ, പൊതു കിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ മറ്റു പൊതു ആവശ്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദേശിക്കാൻ ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കും.

12. ഗുണഭോക്താക്കളെ നിശ്ചയിക്കൽ, അർഹത പരിശോധിക്കൽ.
നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ടങ്ങൾക്കനുസരിച്ചു മുന്ഗണനാ ക്രമത്തിൽ അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമ പഞ്ചായത്തിന് നല്കാനും സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, സബ്സീഡി പോലുള്ള വിവിധതരം ക്ഷേമസഹായങ്ങൾ ലഭിക്കുന്നവരുടെ അർഹത പരിശോധിക്കാനും ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കും. ഗ്രാമസഭ അംഗീകരിച്ചു നല്കുന്ന ഗുണഭോക്തൃ ലിസ്റ്റിലെ മുന്ഗണനാ ക്രമത്തിൽ ഗ്രാമ പഞ്ചായത്ത് മാറ്റം വരുത്താൻ പാടില്ല.

13. ഓഡിറ്റ് റിപ്പോർട്ട്‌ ചർച്ച.
ഓഡിറ്റ് റിപ്പോർട്ടുകളെ കുറിച്ച് ഗ്രാമസഭാ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും യോഗത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ശുപാർശകളും ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.

14. സബ് കമ്മിറ്റികൾ
ഗ്രാമസഭയ്ക്ക് ഏതെങ്കിലും പ്രശ്നങ്ങളെയും പരിപാടികളെയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പദ്ധതികളുടെയും അതിന്റെ തീരുമാനങ്ങളുടെയും ഫലപ്രദമായ നടപ്പാക്കലിനും അതിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അഭിവൃദ്ധിപ്പെടുത്തുന്നതിനും പൊതുവായതോ പ്രത്യേകമായതോ ആയ സബ് കമ്മിറ്റികളെ നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ രൂപീകരിക്കുകയോ ചെയ്യാവുന്നതാണ്. സബ് കമ്മിറ്റികളിൽ കുറഞ്ഞത്‌ 10 പേർ ഉണ്ടായിരിക്കണം. അതിൽ 5 പേർ വനിതകൾ ആയിരിക്കണം.

15. പ്രമേയങ്ങൾ
ഗ്രാമ സഭയുടെ അധികാര പരിധിയിൽപെട്ട ഏതു പ്രശ്നത്തെ കുറിച്ചും അതിന്റെ യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കാവുന്നതാണ്.

16. തീരുമാനം നടപ്പാക്കാതിരുന്നാൽ.
ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കിയില്ലെങ്കിൽ അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌.

17. ഗ്രാമസഭാ തീരുമാനങ്ങളും പഞ്ചായത്തുകളും ഗ്രാമസഭയുടെ ശുപാർശകൾക്കും നിർദേശങ്ങൾക്കും ഗ്രാമ_ ബ്ലോക്ക്‌_ ജില്ലാ പഞ്ചായത്തുകൾ അര്ഹമായ പരിഗണന നൽകേണ്ടതാണ്.

18. ഗ്രാമസഭാ യോഗവും പഞ്ചായത്ത് അംഗത്തിന്റെ അയോഗ്യതയും.
താൻ കണ്‍വീനർ ആയിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിൽ ഒരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി 2 തവണ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടുന്നതാണ്.

19. ഗ്രാമസഭയും ഉദ്യോഗസ്ഥരും
പ്രസിഡന്റ്‌ ആവശ്യപ്പെടുന്നതനുസരിച്ചു ഗ്രാമ പഞ്ചായത്തിന്റെഉദ്യോഗസ്‌ഥർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതാണ്. ഗ്രാമസഭ ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കാനും തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ നല്കാനും നിയമാനുസൃവും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ട നിയമപരവും സാങ്കേതികവുമായ ഉപദേശങ്ങൾ നല്കാനും ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടായിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question