എന്റെ marriage കഴിഞ്ഞതാണ്. എന്റെ husbandinte parents ന് 1acre കൃഷി ഭൂമി ഒണ്ട്. അതുപോലെ 38 സെന്റിൽ ഒരു വീടും ഒണ്ട് പഞ്ചായത്ത്‌ area യിൽ. എനിക്ക് ews സർട്ടിഫിക്കറ്റ് ലഭിക്കുമോ bed അഡ്മിഷന് വേണ്ടി?






സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ EWS സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ  ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ  ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.

  • മുൻസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം,സാമൂഹ്യ സുരക്ഷ പെൻഷനുകൾ, കുടുംബ പെൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത,വിരമിക്കൽ ആനുകൂല്യങ്ങൾ,യാത്രാബത്ത,

സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.

ഭൂമി:

ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5 ഏക്കര്‍ വരെ

മുനിസിപ്പാലിറ്റി പ്രദേശം – 75 സെന്റ് വരെ

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശം - 50 സെന്റ് വരെ

  • ഹൗസ് പ്ലോട്ട് (വീട് നില്‍ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ):

മുനിസിപ്പാലിറ്റി പ്രദേശം – 20 സെന്റ് വരെ

കോര്‍പ്പറേഷന്‍ പ്രദേശം - 15 സെന്റ് വരെ

കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക.ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല. മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ അധികരിക്കാൻ പാടില്ല. കുടുംബത്തിന് മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ പാടില്ല. ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്. 

കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്‍/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള  സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ്‌ ഉള്‍പ്പെടുന്നത്. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question