എന്റെ അമ്മ 2010 ഇൽ ഡിവോഴ്സ് ആയ വ്യക്തി ആണ്. എന്നാൽ ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ( ആധാർ, റേഷൻ കാർഡ്) ഭർത്താവിന്റെ വീട്ടുപേര് ആണ് കിടക്കുന്നതു. ഇപ്പോൾ അമ്മയുടെ എല്ലാ രെഖകലിലും ഭർത്താവിന്റെ വീട് പേര് മാറ്റി ഞങളുടെ വീടിന്റെ പേര് " house name" ആയി അഡ്രസ് മാറ്റാൻ സാധിക്കുമോ?






കഴിയും. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകി താങ്കളുടെ പുതിയ മേൽവിലാസം കാണിക്കുന്ന താമസ സർട്ടിഫിക്കറ്റ് ഫോട്ടോ പതിച്ച് വാങ്ങുക. അതുമായി സമീപത്തുള്ള ആധാർ എൻറോൾമെന്റ് സെന്ററിനെ സമീപിച്ചാൽ ആധാറിൽ മേൽവിലാസം മാറ്റം. AADHAAR ENROLLMENT/ CORRECTION/ UPDATE FORM അവിടെ പൂരിപ്പിച്ച് നൽകണം. തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം താലൂക്ക് സപ്ലൈ ആഫീസിൽ അപേക്ഷ നൽകി റേഷൻ കാർഡിലെ മേൽവിലാസം തിരുത്തുകയും ചെയ്യാം. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question