എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്‌ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?






വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ പരിശോധിച്ച ശേഷം അപേക്ഷയുടെ അടിസ്ഥാനത്തിൽ വിവാഹ സാക്ഷ്യപത്രം അനുവദിക്കുന്നതാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ കാര്യത്തിൽ വിവാഹ തീയതിയും ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ എന്നിവയും നൽകി Sevana എന്ന ലിങ്കിൽ നിന്നും ഓൺലൈനായി വിവാഹ സർട്ടിഫിക്കറ്റുകൾ ആർക്കും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വിവാഹം നടന്ന തദ്ദേശ ഭരണ സ്ഥാപനത്തിൽ അത് എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. അതിനായി തദ്ദേശ ഭരണ സ്ഥാപനത്തിന്റെ ഫ്രണ്ട് ഓഫീസിൽ അന്വേഷിച്ചാൽ ആവശ്യമായ വിവരങ്ങൾ/സഹായങ്ങൾ അവർ നൽകുന്നതാണ്.
വിവാഹ സർട്ടിഫിക്കറ്റില്ലാതെ രണ്ടു പേർക്ക് ഭാര്യാഭർത്താക്കന്മാരായി ഒരു വിദേശ രാജ്യത്ത് കഴിയാൻ സാധിക്കുമോ എന്നുള്ളകാര്യം അതാതു രാജ്യങ്ങളുടെ എംബസി/ കോൺസുലേറ്റിൽ അന്വേഷിച്ച് ഉറപ്പാക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Marriage Certificate in Kerala?

Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..
  Click here to get a detailed guide