എൻറെ ഉടമസ്ഥതയിലുള്ള വീട്ടഡ്രസ്സിൽ മുമ്പ് 2 റേഷൻകാർഡ് എടുത്തിട്ടുണ്ട്. ഒന്ന് ഞങ്ങളുടേതും പിന്നെ ഒന്ന് അവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരും. അവർ ഇപ്പോൾ എവിടെയെന്നറിയില്ല. എൻറെ കല്യാണം കഴിഞ്ഞപ്പോൾ എൻറെ പേര് ഭർത്താവിൻറെ കാർഡിലേക്ക് മാറ്റി. ഇപ്പോൾ ആ കാർഡ് എന്റെ പേരിലുള്ള അഡ്രസ്സിലേക്ക് മാറ്റാൻ ജനസേവന വഴി അപേക്ഷ കൊടുത്തപ്പോൾ അത് റിജക്ട് ചെയ്തു. ആ അഡ്രസ്സിൽ വേറെ കാർഡുണ്ടെന്ന് പറഞ്ഞു. എന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന കാർഡ് വേറെ അഡ്രസ്സിലേക്ക് മാറ്റി. ഇനിയുള്ളത് വാടകയ്ക്ക് താമസിച്ചിരുന്നവരുടെ കാർഡാണ്. അവർ എവിടെയാണെന്ന് അറിയില്ല. അത് മാറ്റി എന്റെ പേരുള്ള കാർഡ് ഈ അഡ്രസ്സിലേക്ക് മാറ്റാൻ എന്ത് ചെയ്യണം?


താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുക.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question