ഒ.ഇ.സി. പ്രീമെട്രിക് സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?
Answered on June 08,2020
സഹായം:സ്റ്റാൻഡേർഡ് I – IV: 320 രൂപ , സ്റ്റാൻഡേർഡ് V – VII: 630 രൂപ, സ്റ്റാൻഡേർഡ് VIII – X: 940 രൂപ
അർഹതാമാനദണ്ഡം:സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.സി, ഐ.സി.എസ്.സി., കേന്ദ്രീയ വിദ്യാലയം എന്നീ സ്ഥാപനങ്ങളിലെ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകുന്നു. വരുമാനപരിധിയില്ല.
അപേക്ഷിക്കേണ്ട വിധം:വിദ്യാർത്ഥികൾ അപേക്ഷ നൽകേണ്ടതില്ല.
നടപടിക്രമം:സ്കൂളധികൃതർ നിശ്ചിതതീയതിക്കകം ഈ കണ്ണിയിൽ അമർത്തുക.എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈൻ എൻട്രി നടത്തണം.
സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്
ഒ.ബി.സി. പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
സഹായം:ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി തലത്തിൽ പട്ടികജാതിവികസനവകുപ്പിന്റെ ഇ-ഗ്രാന്റ്സ് മുഖേനയും മറ്റു തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകൾക്കു പിന്നാക്കവിഭാഗവികസനവകുപ്പു നേരിട്ടും ആണ് ആനുകൂല്യം അനുവദിക്കുന്നത്.
അർഹതാമാനദണ്ഡം:സംസ്ഥാനത്തിനുപുറത്തെ ദേശീയപ്രാധാന്യമുളള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഖിലേൻഡ്യാടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പുരീതിപ്രകാരം പ്രവേശനം ലഭിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഒ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് (100% സി.എസ്.എസ്) അപേക്ഷിക്കാം. സംസ്ഥാനത്തിനകത്ത് ഹയർ സെക്കൻഡറി കോഴ്സുകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വരുമാനപരിധി കേന്ദ്രസർക്കാർമാനദണ്ഡപ്രകാരമാണ്. കുടുംബവാർഷികവരുമാനപരിധി ഒരുലക്ഷം രൂപ. സംസ്ഥാനത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെട്ടവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം: Backward Class Development Department എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, എസ്എസ്എൽസിയുടെയോ തത്തുല്യയോഗ്യതയുടെയോ സാക്ഷ്യപത്രത്തിന്റെ പകർപ്പ്, ഇപ്പോൾ പഠനം നടത്തുന്ന കോഴ്സിന്റെ അടിസ്ഥാനയോഗ്യതയുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവസഹിതം നിലവിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെയും ശുപാർശയോടെയും വകുപ്പുമേധാവിക്കു നൽകണം. ഹയർ സെക്കൻഡറിതല അപേക്ഷ ഇ-ഗ്രാന്റ്സ് മുഖേന ഓൺലൈനായാണു നൽകേണ്ടത്.
അപേക്ഷിക്കേണ്ട വിലാസം:ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്, അയ്യങ്കാളി ഭവൻ, കനകനഗർ, വെളളയമ്പലം, തിരുവനന്തപുരം 695003
സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്
നടപ്പാക്കുന്നത്:ഹയർ സെക്കൻഡറി ഒഴികെയുളള കോഴ്സുകൾക്കു ഡയറക്റ്ററേറ്റ് നേരിട്ടു നടപ്പാക്കുന്നു. ഹയർ സെക്കൻഡറി കോഴ്സുകൾക്കു പട്ടികജാതിവികസനവകുപ്പ് ഇ-ഗ്രാന്റ്സിലൂടെ നടപ്പാക്കുന്നു.