ഒരാളുടെ ഗ്രാൻഡ് parentsnte സ്വത്ത് ews ഇൽ നോക്കുമോ? Parents nammuk already swath തന്നു കഴിയുകയും അത് ews ലിമിറ്റ് il പെടുകയും ചെയ്താൽ parentsnte ബാകി സ്വത്ത് കൂടി നമ്മുടെ ആയി consider ചെയ്യുമോ? Grand parents swath koodi nokanam enn paranj village officer EWS നിഷേധിക്കുന്നു .എന്ത് ചെയ്യാൻ സാധിക്കും??






മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതനുസരിച്ച് സാക്ഷ്യപത്രം അനുവദിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ കുടുംബം എന്നതിൽ അപേക്ഷക/ അപേക്ഷകൻ, മാതാപിതാക്കൾ, 18 വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ,  അപേക്ഷകൻ/ അപേക്ഷകയുടെ പങ്കാളി, 18 വയസ്സിൽ താഴെയുള്ള മക്കൾ (ദത്തെടുത്ത മക്കൾ ഉൾപ്പെടെ) എന്നിവരാണ് ഉൾപ്പെടുന്നത്. കുടുംബം എന്നതിൽ ഗ്രാൻറ് പേരന്റ്സ് ഉൾപ്പെടുന്നില്ല. വില്ലേജ് ഓഫീസറുടെ തീരുമാനത്തിനെതിരെ തഹസിൽദാർക്ക് അപ്പീൽ നൽകാവുന്നതാണ്. തഹസിൽദാരുടെ തീരുമാനത്തിനെതിരെ RDO ക്ക് റിവിഷനും നൽകാം. കൂടുതൽ വിശദാംശങ്ങൾക്ക് 2021 ലെ റവന്യൂ ഗൈഡ് പേജ് നമ്പർ 280 കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question