ഒരു വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള പ്രകിയകൾ വിശദമാക്കാമോ?
Answered on September 14,2020
Please check this video.
Answered on June 25,2020
വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വിൽക്കുന്ന വ്യക്തിയും സംയുക്തമായാണ് പരിവഹൻ വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടത്.
വിൽക്കുന്ന വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന OTP നമ്പർ രേഖപ്പെടുത്തിയാണ് അപേക്ഷാ സമർപ്പണം ആരംഭിക്കുന്നത്.
വാങ്ങുന്ന ആളുടെ മേൽവിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തണം. മേൽവിലാസം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ആ മേൽവിലാസം ആണ് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത്. ആധാർ കാർഡ്, പാസ്പോർട്ട്, ഇലക്ടറൽ റോൾ തുടങ്ങിയവ (മോട്ടോർ വാഹന ചട്ടത്തിൽ പ്രതിപാദിച്ചവ മാത്രം) യാണ് മേൽവിലാസം തെളിയിക്കുന്ന രേഖകൾ.
രണ്ട് പേരുടെയും മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തിയാൽ മാത്രമേ ഓൺ ലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ.
വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള RTO ഓഫീസിൽ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം.
അനുബന്ധ രേഖകളും പ്രിൻ്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പും ഓൺലൈനായി അപ് ലോഡ് ചെയ്യുക.
ഒറിജിനൽ ആർ.സി., മറ്റ് അനുബന്ധ രേഖകൾ, മതിയായ സ്റ്റാമ്പൊട്ടിച്ച് അഡ്രസ് എഴുതിയ ( വാങ്ങുന്ന ആളുടെ ) കവർ എന്നിവ സഹിതം തെരെഞ്ഞെടുത്ത ഓഫീസിലേക്ക് തപാൽ മുഖാന്തിരം അയക്കുക. അപേക്ഷ ആർ.ടി. ഓഫീസിൽ സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിച്ചാലും മതി.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ മാത്രം നേരിട്ട് ഓഫീസിൽ (ഓൺ ലൈൻ ടോക്കൺ എടുത്ത് ) വന്നാൽ മതി.
ഇത്തരം ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമം അനുസരിച്ച് മാത്രമേ RTO ഓഫീസിൽ തീർപ്പ് കൽപ്പിക്കുകയുള്ളൂ.
കൈമാറ്റം ചെയ്യപ്പെടുന്ന വാഹനം സംബന്ധിച്ച് എന്തെങ്കിലും ശിക്ഷാ നടപടികളോ വകുപ്പ് തല ഒബ്ജക്ഷൻസോ ഉണ്ടെങ്കിൽ ആയത് തീർപ്പ് കൽപ്പിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശ മാറ്റം നടത്താൻ സാധിക്കുകയുള്ളൂ
ഫീസ്
മോട്ടോർ സൈക്കിൾ - 150, ലൈറ്റ് മോട്ടോർ വെഹിക്കിൾ (പ്രൈവറ്റ് ) - 300, ലൈറ്റ് മോട്ടോർ വെഹിക്കിൾ (ട്രാൻസ്പോർട്ട്) & മീഡിയം - 500, ഹെവി - 750
Answered on June 29,2020
വാഹനം വില്ക്കുമ്പോള് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാഹന ഉടമയ്ക്ക് നിരവധി കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വാഹനം കൈമാറ്റം ചെയ്ത ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായ സംഭവങ്ങള്‍ നിരവധിയാണ്. വിറ്റ വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പഴയ ഉടമ നഷ്ടപരിഹാരം നല്‍കേണ്ട വന്ന സംഭവങ്ങളുണ്ട്. നികുതി കുടിശ്ശിക ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ പഴയ ഉടമയുടെ പേരില്‍വന്നേക്കാം. മോട്ടോര്‍ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ നിയമാനുസൃതമായ ചട്ടങ്ങള്‍ പാലിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാം.
വാഹന കൈമാറ്റം സംബന്ധിച്ച കരാര്‍ എഴുതി അതില്‍ റവന്യൂം സ്റ്റാംപും പതിച്ച് ഒപ്പു വച്ചാല്‍ വാഹന കൈമാറ്റം നിയമപരമായി എന്ന തെറ്റിധാരണ മിക്കവര്‍ക്കുമുണ്ട്. അതിനു നിയമസാധുതയില്ലെന്നതാണ് വാസ്തവം.
വാഹനം വില്‍പ്പന നടത്തി 14 ദിവസത്തിനകം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ നല്‍കണം. വാഹന ഉടമയുടെ പരിധിയിലുള്ള ആര്‍ടി അല്ലെങ്കില്‍ ജോയിന്റ് ആര്‍ടി ഓഫിസില്‍ ഇതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കാനുള്ള സൗകര്യം പരിവഹൻ വെബ്സൈറ്റിലുണ്ട്.
1. ഫോം 29 ല്‍ ലഭിച്ച സെയില്‍ റിപ്പോര്‍ട്ടിന്റെ രണ്ട് കോപ്പി
2. ഫോം 30 ലുള്ള അപേക്ഷ
വാഹനത്തിന്റെ വായ്പ കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ട് ഫോമുകളിലും ഫിനാന്‍സ് കമ്പനിയുടെ അനുമതി ആവശ്യവാണ്. കൂടാതെ ഫോം 30 ഒരെണ്ണം അധികമായി വേണം. ഉടമസ്ഥാവകാശം മാറ്റുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ഫിനാന്‍സ് കമ്പനി നല്കുന്ന നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ( എന്‍ഒസി)യും ആവശ്യമാണ്. ഫോം ഡൗണ്‍ലോഡ് ചെയ്യാനുളള ലിങ്ക്
3. വാഹനം വാങ്ങുന്നയാളുടെ വിലാസം തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും ( ആധാര്‍ കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് , പാസ്പോര്‍ട്ട് മുതലായവ )രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും
4. ആര്‍സി ബുക്ക് , ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് , പുകപരിശോധന സര്‍ട്ടിഫിക്കറ്റ്
5. നിശ്ചിത ഫീസ് അടച്ചതിന്റെ രസീത് (പുതിയ രജിസ്ട്രേഷനു നിര്‍ദ്ദേശിച്ചിട്ടുള്ള തുകയുടെ പകുതി)
ഉടമസ്ഥാവകാശം മാറ്റിയ ആര്‍സി ബുക്ക് പുതിയ ഉടമയ്ക്ക് തപാല്‍ മുഖേന അയച്ച് കിട്ടും. ഇതിനായി 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ ( ആര്‍സി അടക്കമുള്ള വാഹന രേഖകള്‍ വയ്ക്കാന്‍ വലുപ്പമുള്ളത്) അപേക്ഷയോടൊപ്പം നല്‍കണം. കവറിനു പുറത്ത് വാഹനം വാങ്ങിയ വ്യക്തിയുടെ പേരും വിലാസവുമാണ് എഴുതേണ്ടത്.
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide