ഒരു വ്യക്തിയുടെ വീട്ടിൽ നിന്നുള്ള അഴുക്കു ജലം മറ്റൊരാളുടെ പറമ്പിലേക്ക് ഒഴുകി എത്തിയാൽ എവിടെ പരാതി കൊടുക്കും?
Answered on January 27,2021
കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 239 (3) പ്രകാരം ഒരാളുടെ പ്രവർത്തനംകൊണ്ട് അയൽവാസിയുടെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടായാൽ, ഗ്രാമപഞ്ചായത്തിന് ഇടപെടാവുന്നതാണ്.
താഴെ കാണുന്ന മറ്റു സന്ദർഭങ്ങളിലും പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൈപ്പറ്റുവാനും ആവശ്യമായ നടപടികൾ എതിർകക്ഷികൾക്കെതിരെ എടുക്കുവാനുമുള്ള അധികാരം ഉള്ളതുമാകുന്നു.
1) ഒരാൾ തന്റെ പറമ്പ് കാട് വെട്ടാതെയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ വിഷജന്തുക്കളും മറ്റു ക്ഷുദ്ര ജീവികളും അവിടെ വളരുവാൻ അനുവദിക്കുകയാണെങ്കിൽ.
2) ഒരാൾ തന്റെ കെട്ടിടത്തിലോ, പറമ്പിലോ മലിനജലം കെട്ടി നിർത്തുകയാണെങ്കിൽ.
3) മനുഷ്യജീവന് ഹാനികരമാകുന്ന രീതിയിലുള്ള മൃഗങ്ങളെ വളർത്തുകയാണെങ്കിൽ.
4) മനുഷ്യജീവന് അപകടകരമായ രീതിയിൽ ഒരു കെട്ടിടം നിലനിർത്തുകയാണെങ്കിൽ.
5) കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം എടുക്കുന്ന കുളം, കിണർ, തടാകം, എന്നിവയിലോ എന്നിവയ്ക്ക് അരികിലോ കുളിക്കുകയോ, അലക്കുകയോ, കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ.