കാരുണ്യ ഡെപ്പോസിറ്റ് സ്കീം എന്താണ് ?
Answered on May 27,2020
കാരുണ്യ ഡെപ്പോസിറ്റ് സ്കീം
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നടത്തുന്ന സ്ഥാപനങ്ങളിലേയോ അഗതി മന്ദിരങ്ങളിലേയോ കുട്ടികൾക്ക് പ്രത്യേക പരിചരണം നൽകുന്നതിനും ഇത്തരം കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്ക് പരിഗണന നൽകുന്നതിനും വ്യക്തികൾ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ , വിദേശ ഇന്ത്യാക്കാർ , മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നും നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് കാരുണ്യ നിക്ഷേപ പദ്ധതി.
ഒരു ലക്ഷം രൂപയോ അതിന്‍റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്ന വ്യക്തിക്ക് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപിച്ച തുക തിരിച്ചു നല്‍കുകയും, ഈ തുകയില്‍ നിന്ന് ലഭിക്കുന്ന പലിശയും സാമൂഹ്യ സുരക്ഷാ മിഷന്‍റെ സഹായവും ചേർത്ത് 15000 രൂപ മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിക്ക് നല്‍കുകയും ചെയ്യുന്നു.
കുട്ടിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
-
പ്രായം 5 നും 18 നും ഇടയിലായിരിക്കണം
-
മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്നവരായിരിക്കണം.
-
ഗവൺമെന്‍റ് ഓഫ് കേരള അല്ലെങ്കിൽ ഗവൺമെന്‍റ് ഓഫ് ഇന്ത്യ അംഗീകരിച്ച അനാഥാലയത്തിലെ അന്തേവാസിയോ അല്ലെങ്കിൽ ഗവൺമെന്‍റ്, എയ്ഡഡ് , അൺഎയ്ഡഡ് വിദ്യാലയത്തിലെ വിദ്യാർത്ഥിയോ ആയിരിക്കണം ഗുണഭോക്താക്കൾ.
സമാഹരിച്ച തുക സ്ഥാപന മേധാവിക്ക് താഴെ പറയുന്ന ഏതെങ്കിലും ഇനത്തിൽപെട്ട ആവശ്യങ്ങൾക്കായിരിക്കും അനുവദിക്കപ്പെടുന്നത്.
-
ശസ്ത്രക്രിയ, ഉപകരണങ്ങൾ.
-
ട്യൂഷൻ ഫീസ്, പ്രത്യേക ട്യൂഷൻഫീസ്.
-
പോഷകാഹാരം
-
വസ്ത്രം
-
കമ്പ്യൂട്ടർ
ഇന്ത്യയിലെയോ വിദേശത്തെയോ ഉള്ള ഏതെങ്കിലും സ്ഥാപനത്തിന് കുറഞ്ഞത് ഒരു ലക്ഷമെങ്കിലും നിക്ഷേപിക്കുന്ന 100 പേരെ ആകർഷിക്കാൻ സാധിച്ചാൽ അത്തരം സ്ഥാപനത്തിന് മൊത്തം നിക്ഷേപത്തിന്‍റെ 0.5% ശതമാനം പ്രചോദനമായി നൽകും. നിക്ഷേപം ഒരു വർഷം പൂർത്തിയാകുന്നതോടെ പ്രചോദന തുക സ്ഥാപനങ്ങൾക്ക് നകുന്നതായിരിക്കും. സംഭാവനകൾ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്നപേരില്‍ (ഒരു ലക്ഷം രൂപയോ അല്ലെങ്കിൽ അതിന്‍റെ ഗുണിതങ്ങളോ) ചെക്ക് ആയോ , ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ / ക്യാഷ് ആയോ നൽകാവുന്നതാണ്.
ചെക്ക് ബാങ്ക്, ഡ്രാഫ്റ്റ് എന്നിവ അയക്കേണ്ട മേൽവിലാസം
എക്സിക്യൂട്ടീവ് ഡയറക്ടര്‍,
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍,
രണ്ടാംനില, വയോജന പകല്‍ പരിപാലന കേന്ദ്രം,
പൂജപ്പുര, തിരുവനന്തപുരം - 695012