കെഎസ്എഫ്ഇ ചിട്ടികളെ പറ്റി പലരും പറയുന്ന ഒരു ഒരു പരാതിയാണ് ചിട്ടി പിടിച്ചിട്ട് പണം വാങ്ങാന്‍ ഉള്ള ബുദ്ധിമുട്ട്. പ്രവാസി ചിട്ടി ഇടപാടുകാര്‍ നാട്ടിലുള്ള ആളുകളല്ല. അവര്‍ക്ക് എങ്ങനെയാണ് ആണ് ചിട്ടി പിടിച്ചിട്ട് പണം വാങ്ങുന്ന കാര്യം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നത്?
Answered on December 30,2020
ചിട്ടിയുടെ കാലാവധിക്ക് മുന്‍പ് ചിട്ടി പണം വാങ്ങുന്നതിന് വേണ്ടി കെ.എസ്.എഫ്.ഇ-യില്‍ എന്തെങ്കിലും ജാമ്യം നല്‍കണം. ഇങ്ങനെ ജാമ്യം നല്‍കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും പ്രവാസിചിട്ടിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജാമ്യം നല്കുന്ന സെക്യൂരിറ്റിയുടെ പരിശോധന നടത്തുന്നത് കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ ആണ്. ചിട്ടിയില്‍ ചേര്‍ന്ന പ്രവാസികളോ അല്ലെങ്കില്‍ അവരുടെ പ്രതിനിധികളോ ഒന്നോ രണ്ടോ തവണ ഈ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് ഏറ്റവും അടുത്തുള്ള ഒരു കെ.എസ്.എഫ്.ഇ ശാഖയില്‍ പോകേണ്ടതായി വരുന്നുണ്ട്. അത് ഒഴിവാക്കാനാകാത്ത ഒരു കാര്യമാണ് -- നിലവിലെ സംവിധാനത്തില്‍. ജാമ്യം സ്വീകരിക്കുന്ന നടപടിക്രമങ്ങളിലെ പുരോഗതി ഓരോഘട്ടത്തിലും പ്രവാസി ചിട്ടിയിലെ വരിക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയി തന്നെ വിലയിരുത്തുവാനും കഴിയും. കൂടുതലെന്തെങ്കിലും സംശയനിവാരണം ആവശ്യമുണ്ടെങ്കില്‍ പരിഹരിക്കുന്നതിനു വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ഉണ്ട്.
ഏഴായിരത്തിലധികം വരിക്കാര്‍ ഇതിനകംതന്നെ ഈ രീതിയിലൂടെ ചിട്ടി പണം വാങ്ങിയിട്ടുണ്ട്. നല്ല അഭിപ്രായമാണ് ഈ സംവിധാനത്തെ പറ്റി അവര്‍ പറയുന്നത്. ഞങ്ങള്‍ ഈ നടപടിക്രമങ്ങള്‍ പരിഷ്കരിച്ച് കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide