കേരള നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം വസ്തുവിന്റെ സ്വഭാവവ്യതിയാനം നടത്തുന്നതിനുള്ള അനുവാദം ലഭിച്ചതിനുശേഷം, ഉടമ ഭൂമി മണ്ണിട്ട് നിരത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമുണ്ടോ? അങ്ങനെ പ്രത്യേക അനുമതി അവശ്യമുണ്ടെങ്കിൽ എവിടെ നിന്നും ലഭ്യമാക്കണം?






ഏതു ഭൂമിയിൽ നിന്നാണോ നികത്തുന്നതിനാവശ്യമായ മണ്ണെടുക്കുന്നത് ആ ഭൂമിയുടെ ഉടമസ്ഥൻ മണ്ണ് ഖനനം ചെയ്യന്നതിന് ക്വാറീയിങ് പെർമിറ്റും ആ മണ്ണ് താങ്കളുടെ ഭൂമിയിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതിന് ട്രാൻസിറ്റ് പെർമിറ്റും മൈനിംഗ് & ജിയോളജി വകുപ്പിൽ നിന്നും വാങ്ങിയിരിക്കണം. (300 ചതുരശ്ര മീറ്റർ വരെ പ്ലിന്ത് ഏരിയ ഉള്ള താമസ ആവശ്യത്തിനുള്ള/കമേഴ്‌സിയൽ ആവശ്യത്തിനുള്ള നിർമ്മാണത്തിനാണ് സാധാരണ മണ്ണിന്റെ ഖനനമെങ്കിൽ അതിന്, അത്തരം കെട്ടിടത്തിനുള്ള നിർമ്മാണാനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ, ക്വാറീയിങ് പെർമിറ്റ് ആവശ്യമില്ല).

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question