കേരളത്തിൽ ഭവന വായ്പ എങ്ങനെ ലഭിക്കും ?
Answered on March 31,2021
കേരളത്തിലുടനീളം സേവനനിരതമായ 600 ഓളം ശാഖകള്‍ ഉള്ള KSFE യിൽ നിന്നായിരിക്കും ഭവന വായ്പ ലഭിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം.
കെ.എസ്.എഫ്.ഇ ഭവന വായ്ഫാ പദ്ധതിയുടെ സവിശേഷതകള്‍
മിതമായ പലിശ നിരക്ക്
- ഭൂമി വാങ്ങുവാന്‍
- വീട് വാങ്ങുന്നതിനും പുതുക്കി പണിയുന്നതിനും
- പാര്‍പ്പിട വ്യാപാര സമുച്ചയം പണിയുന്നതിന്
- പണി തീരാത്ത വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍
- നിങ്ങളുടെ ആവശ്യങ്ങള്‍ താമസം വിനാ നിറവേറ്റാനായി കേരളത്തിലുടനീളം സേവനനിരതമായ 600 ഓളം ശാഖകള്‍
- ലഘുവായ നടപടിക്രമങ്ങള്‍
- തിരിച്ചടവിന് പരമാവധി 30 വര്‍ഷം വരെ കാലാവധി/ 70 വയസ്സ് വരെ വായ്പ മുന്‍കൂറായി അടച്ചുതീര്‍ക്കാനുള്ള സൗകര്യം
കെ.എസ്.എഫ്.ഇ. യുടെ ഭവനവായ്പ ആര്‍ക്കെല്ലാം?
- ശമ്പള വരുമാനക്കാര്‍
- കൃഷിയില്‍ നിന്നും കച്ചവടത്തില്‍ നിന്നും വരുമാനമുള്ളവര്‍ (വില്ലജ് ഓഹിസറുടെ സര്‍ട്ടിഫിക്കറ്റ്)
- ഡോക്ടർ , എഞ്ചിനീയര്‍, ചാർട്ടേർഡ് അക്കൗണ്ടന്റ് , അഡ്വക്കേറ്റ് മുതലായ പ്രൊഫഷനലുകള്‍
- വാടകയിനത്തില്‍ നിന്നും വരുമാനമുള്ളവര്‍
- വിദേശത്ത് ജോലിയുള്ളവര്‍
- സ്വയം തൊഴില്‍ വരുമാനക്കാര്‍
പരമാവധി വായ്പാ തുക
ഭൂമി വാങ്ങാന്‍- 10 ലക്ഷം രൂപയോ അപേക്ഷകന്റെ കുടുംബ മാസവരുമാനത്തിന്റെ 50 ശതമാനത്തിന് തുല്യമായ ഇഎംഐയ്ക്ക് ആനുപാതികമായ തുകയോ, വില്പനകരാറില്‍ പറയുന്ന സംഖ്യയുടെ 75 ശതമാനമോ കമ്പനി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ കണക്കാക്കിയ വിലയുടെ 75 ശതമാനമോ, ഇതില്‍ ഏതാണോ കുറവ് ആ തുക.
കെട്ടിടത്തോടുകൂടിയ സ്ഥലം വാങ്ങാന്‍ - 1 കോടി രൂപയോ അപേക്ഷകന്റെ കുടുംബ മാസ വരുമാനത്തിന്റെ 50 ശതമാനത്തിന് തുല്യമായ ഇ.എംഐയ്ക്ക് ആനുപാതികമായ തുകയോ കമ്പനി അധികാരപെടുത്തിയ ഉദ്യോഗസ്ഥന്‍ കണക്കാക്കിയ വിലയുടെ 76 ശതമാനമോ വില്പനകരാറില്‍ പറയുന്ന
സംഖ്യയുടെ 75 ശതമാനമോ ഇതില്‍ ഏതാണോ കുറവ് ആ തുക
കെട്ടിടം പണിയാന്‍ - 1 കോടി രൂപയോ അപേക്ഷകന്റെ കുടുംബ മാസവരുമാനത്തിന്റെ 50 ശതമാനത്തിന് തുല്യമായ ഇഎംഐതയ്ക്ക് ആനുപാതികമായ തുകയോ എസ്റ്റിമേറ്റിന്റെ 75 ശതമാനമോ ഇതില്‍ ഏതാണോ കുറവ് ആ തുക. (കുടുംബ വരുമാനം കണക്കാക്കുന്നത് ഭര്‍ത്താവിന്റെയും ഭാര്യയുടേയും അവിവാഹിതരായ മക്കളുടേയും വരുമാനം പരിഗണിച്ചു കൊണ്ടായിരിക്കും)
വീട് പുതുക്കി പണിയാന്‍ - 20 ലക്ഷം രൂപ വരെ
25000 രൂപ മാസവരുമാനമുള്ളവര്‍ക് ഏകദേശം 10 ലക്ഷം രൂപ വായ്പ ലഭിയ്ക്കുന്നതാണ്.
വായ്പ തിരിച്പടവിനുള്ള കാലാവധി
സ്ഥലം വാങ്ങുവാന്‍ - പരമാവധി 7 വര്‍ഷം
കെട്ടിടം വാങ്ങുവാന്‍ /പണിയുവാന്‍ - പരമാവധി 30 വര്‍ഷം
കെട്ടിടം പുതുക്കി പണിയാന്‍ - പരമാവധി 10 വര്‍ഷം
വായ്പ തിരിച്ചടവ് സംഖ്യ
1 ലക്ഷം രൂപയ്ക്ക് മാസതവണ സംഖ്യ (ഇ.എം.ഐ)
പലിശ നിരക്ക് (വാര്‍ഷികാടിസ്ഥാനത്തില്‍)
10 ലക്ഷം രൂപവരെ- 9%
10 ലക്ഷം രൂപയ്ക്കു മുകളില്‍ 1 കോടി രൂപ വരെ -9.75%
പരിശോധന ഫീസ് / നടത്തിപ്പു ഫീസ്
അപേക്ഷയോടൊപ്പം വായ്പതുകയുടെ 1/2% (കുറഞ്ഞത് 1250 രൂപ പരമാവധി 15000 രൂപ ) പരിശോധന ഫീസായി ശാഖയില്‍ അടക്കേണ്ടതാണ്.
വായ്പ സംഖ്യ നല്‍കുന്നതെങ്ങിനെ?
-
വസ്തുവോ വീടോ വാങ്ങാനാണ് വായ്പ എടുക്കുന്നതെങ്കില്‍ വായ്പാ തുക നേരിട്ട് വില്‍ക്കുന്ന ആളിന്റെ പേരില്‍ ക്രോസ് ചെയ്ത ചെക്ക് ആയി നല്‍കുന്നതാണ്.
-
വീടു പണിയുവാനാണ് വായ്പ എടുക്കുന്നതെങ്കില്‍ വായ്പാ തുക മൂന്നു തുല്യ ഗഡുക്കളായി നല്‍കുന്നതാണ് ആദ്യ ഗഡുകൈപറ്റുന്നതിനു മുന്‍പ് അപേക്ഷകന്റെ വിഹിതം (എസ്റ്റിമേറ്റ് തുകയില്‍ നിന്നും വായ്പാ തുക കുറച്ചത് വീട് പണിയുവാന്‍ വിനിയോഗിച്ചിരിക്കേണ്ടതാണ്. ഗഡുക്കള്‍ എടുക്കുന്ന മുറയ്ക്ക് 13.25% സാധാരണ പലിശ മാസംതോറും അടകോണ്ടതാണ്. (ഇഎംഐ അടവു തുടങ്ങുന്നതുവരെ)
വായ്പാ ഇട്
വായ്പാ സംഖ്യ കൊണ്ട് വാങ്ങുന്ന സ്ഥലവും വീടും/പണിയുന്ന വീടും ഈടായി പണയപ്പെടുത്തേണ്ടതാണ്.
ആദായനികുതി ഇളവ്
വായ്പാതുകയുടേയും പലിശയുടേയും തിരില്ലടവിന് ആദായനികുതി നിയമപ്രകാരമുള്ള ഇളവുകള്‍ ലഭിക്കുന്നതാണ്.
നിബന്ധനകള്‍
-
അപേക്ഷകന്‍ 10 രൂപ അടച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
-
സ്ഥലം വാങ്ങാന്‍ വായ്പ എടുത്താല്‍ വായ്പ എടുത്ത് 2 മാസത്തിനുള്ളില്‍ അവിടെ വീട് പണിയേണ്ടതാണ്.
-
വീട് പണിയുവാന്‍ വായ്പ എടുക്കുന്ന ആള്‍ ആദ്യഗഡു എടുത്ത് 12 മാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കണ്ടതാണ്. ആദ്യഗഡു എടുത്ത് 4 മാസത്തിനകം രണ്ടാമത്തെ ഗഡുവും രണ്ടാമത്തെ ഗഡു എടുത്ത് 4 മാസത്തിനകം മൂന്നാമത്തെ ഗഡുവും എടുക്കേണ്ടതാണ്.
-
വീടിന്റെ പ്ലാനും. എസ്റ്റിമേറ്റും ഗവണ്‍മെന്റ് സര്‍വ്വീസിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ലെയ്യുന്ന അസിസ്റ്റന്റ് എഞ്ചീനിയറില്‍ കുറയാത്ത തസ്തികയിലുമള്ളവരോ, കമ്പനി അംഗീകരിച്ച ആര്‍ക്കിടെക്റ്റ് മാരോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
-
സ്ഥലമോ കെട്ടിടമോ വാങ്ങുവാനാണ് വായ്പ എടുത്തിട്ടുള്ളതെങ്കില്‍ വായ്പ എടുത്തതിന്റെ അടുത്തമാസം മുതല്‍ തുല്യമാസ തവണകളായി (ഇ.എംഐ തിരിച്ചടയ്ക്കേതാണ് വീട് വയ്ക്കാനുള്ള വായ്പ എടുത്തവര്‍ ആദ്യഗഡുവെടുത്ത് പന്ത്രണ്ടാം മാസം മുതല്‍ (ഇഎംഐ) അടച്ചു തുടങ്ങേണ്ടതാണ്.
അപേക്ഷയോടൊയം ഹാജരാക്കേണ്ട ആധാരങ്ങള്‍ / രേഖകള്‍
-
വസ്തു വാങ്ങുവാന്‍ /വീട് പണിയുവാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ ആധാരവും 13 കൊല്ലം മുന്‍പുവരെ പ്രാബല്യത്തിലുള്ള മുന്നാധാരങ്ങളും (ഫോട്ടോ കോപ്പി സാക്ഷ്യപെടുത്തി മുന്നാധാരത്തിന്റെ അസ്സല്‍ ആവശ്യമെങ്കില്‍ തിരിച്ച് നല്‍കുന്നതാണ്)
-
ബാധ്യത സര്‍ട്ടിഫിക്കറ്റ് (കഴിഞ്ഞ 13 വര്‍ഷത്തെ)
-
വില്‍പന കരാറിന്റെ അസ്സല്‍
-
ബാധ്യത സര്‍ട്ടിഫിക്കറ്റില്‍ ബാധ്യത കാണിച്ചിട്ടുണ്ടങ്കിൽ രജിസ്റ്റര്‍ ചെയ്ത ഒഴിമുറി ആധാരങ്ങള്‍
-
വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്
-
വസ്തുവിന്റെ സ്കെച്ചും ലൊക്കേഷൻ സര്‍ട്ടിഫികറ്റും തന്നാണ്ടില്‍ കരരംതിര്‍ത്ത രസീതും
-
കെട്ടിടം ഉണ്ടെങ്കില്‍ തന്നാണ്ടില്‍ കെട്ടിട നികുതി അടച രസീത്
-
വീട് പണിയുവാനാണ് വായ്പയെങ്കില്‍ ലോക്കല്‍ അതോരിറ്റിയുടെ അനുമതി/എന്‍ഒസി, അംഗീകരിച പ്ലാൻ, എസ്റ്റിമേറ്റ്
-
ശമ്പളക്കാരനാണെങ്കില്‍ ജോലി ഖെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ശമ്പള സര്‍ട്ടിഫിക്കറ്റ്
-
അപേക്ഷകന്‍ കച്ചവടത്തില്‍ നിന്ന് വരുമാനമുള്ള ആളാണെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇന്‍കം ടാക്സ് അസ്സ്സ്മെന്റ് ഓര്‍ഡര്‍/ രിട്ടേണ്‍//മെമ്മോ/സ്റ്റേറ്റ്മെന്റ് (ചാര്‍ട്ടേഡ് അക്കാണ്ടന്റ് സാക്ഷ്യപ്പെടുത്തിയത്.). എന്നാല്‍ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ശാഖാ മാനേജര്‍ വരുമാനം കണക്കാക്കുന്നതാണ്.
-
അപേക്ഷകന്‍ കൃഷിയില്‍ നിന്നും വരുമാനമുള്ള ആളാണെങ്കില്‍ ആ കൃഷി ഭൂമിയുടെ ആധാരങ്ങളും മറ്റു രേഖകളും.
-
അപേക്ഷകന്‍ വിദേശത്ത് ജോലി ഖെയ്യുന്ന ആളാണെങ്കില്‍ ആ സ്ഥലത്തെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറ്റസ്റ്റ് ചെയ്ത ജോലിയുടെ കരാറിന്റെ കോപ്പി , ശമ്പള സര്ടിഫിക്കറ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ടിന്റെ കോപ്പി.
അപേക്ഷാ ഫോറങ്ങള്‍ കെ.എസ്‌എഫ്‌ഇ, യുടെ എല്ലാ ശാഖകളിലും ലഭ്യമാണ്, പൂരിപ്പിച്ച അപേക്ഷകള്‍ പണിയാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരങ്ങള്‍/ രേഖകള്‍ സഹിതം അടുത്തുള്ള കെഎസ്‌എഫ്‌ഇ ശാഖയില്‍ സമര്‍പ്പിക്കേണ്ടതാണ്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide