ക്ഷയരോഗികൾക്കുള്ള സർക്കാർ ധനസഹായം എങ്ങനെ ലഭിക്കും?






Vinod Vinod
Answered on June 07,2020

നിർദ്ധനരായ ക്ഷയരോഗികൾക്കുള്ള ധസഹായപദ്ധതി.

ആനുകൂല്യം:പ്രതിമാസം 1,000 രൂപ ചികിത്സാസഹായം. (10-07-2014ലെ സ. ഉ (സാധ.) നമ്പർ 2352/2014/ആ.കു.വ.)

അർഹത:

1. ഒരു വർഷത്തിലധികമായി കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

2. ടി.ബി. ക്ലിനിക്കിലോ ആശുപത്രിയിലോ സാനിട്ടോറിയത്തിലോ പ്രവേശിപ്പിച്ചിട്ടില്ലാത്ത രോഗികൾക്കാണ് അർഹത.

3. വാർഷികവരുമാനപരിധി 1,00,000 രൂപ. (ഉത്തരവ് സ.ഉ.(കൈ) നം.485/2013/ആ.കു.വ തീയതി 13.12.2013).

അപേക്ഷിക്കേണ്ട രീതി:

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ മതിയായ രേഖകൾ സഹിതം വില്ലേജോഫീസ്, താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ നൽകാം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. അപേക്ഷയിലെ രോഗിക്കു ക്ഷയരോഗമാണെന്നും അയാൾക്ക് ആറുമാസത്തേക്കെങ്കിലും ചികിത്സ ആവശ്യമാണെന്നുമുള്ള അസിസ്റ്റന്റ് സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം.

2. വരുമാനസർട്ടിഫിക്കറ്റ്

3. അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

അപേക്ഷിക്കേണ്ട വിധം:

താലൂക്കോഫീസിലോ വില്ലേജോഫീസിലോ അപേക്ഷിക്കണം.

ഒരു വർഷത്തേക്കാണു പ്രതിമാസധനസഹായം അനുവദിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ധനസഹായം ആവശ്യമുള്ളപക്ഷം പുതിയ അപേക്ഷ നൽകണം.

നടപടിക്രമം:

മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ നിർദ്ദിഷ്ട പ്രൊഫോർമയിൽ റിപ്പോർട്ട്, ശുപാർശ എന്നിവ സഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.


tesz.in
Hey , can you help?
Answer this question