ഗ്രാമസഭ യഥാസമയം അറിയിക്കാത്തതിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ കഴിയുക നാളെ ഗ്രാമസഭയാണ് ഉച്ചയ്ക്ക് എന്ന് പറയുന്നതിനെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയും ? എത്ര ദിവസം മുമ്പ് നോട്ടീസ് നൽകി നടത്തണം?






ഗ്രാമസഭാ യോഗം സംബന്ധിച്ച് ഗ്രാമസഭാ യോഗം ചേരുന്ന വിവരം ഒരു പൊതു നോട്ടീസ് മുഖേന ഗ്രാമസഭയുടെ കണ്‍വീനര്‍ ഗ്രാമസഭാംഗങ്ങളെ അറിയിക്കേണ്ടതാണെന്നും  ഗ്രാമസഭാ യോഗത്തിന്റെ സ്ഥലവും തീയതിയും സമയവും ഗ്രാമസഭ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ഉചിതമായ പൊതുവായ സ്ഥലങ്ങളിലും സര്‍ക്കാര്‍ ആഫീസുകളിലും സ്കൂളുകളിലും ഗ്രാമപഞ്ചായത്താഫീസിലും നോട്ടീസ് പതിച്ച് പ്രസിദ്ധീകരിക്കണമെന്നുമാണ് വ്യവസ്ഥ.

[1995 ലെ കേരള പഞ്ചായത്ത് രാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങളിലെ ചട്ടം 4ഉം, 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 3 (3) ഉം കാണുക.] ഗ്രാമസഭയിലെ ഓരോ അംഗത്തിനും നിശ്ചിത ദിവസത്തിനകം വ്യക്തിപരമായി നോട്ടീസ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതായി കാണുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question