ഗ്രാമസഭ/ വാർഡ് സഭ എന്നാൽ എന്താണ് ?


കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3 പ്രകാരവും, കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരവും ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ/ വാർഡ് സഭയിലെ അംഗങ്ങളായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിക്കുകയും വാർഡ് സഭയിൽ പങ്കെടുക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.
വാർഡ് മെമ്പർ ആയിരിക്കണം ഗ്രാമസഭയുടെ/ സഭയുടെ കൺവീനർ അല്ലെങ്കിൽ ചെയർമാൻ.

പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപറേഷൻ ഉദ്യോഗസ്ഥർ ഗ്രാമസഭയുടെ കോർഡിനേറ്ററായി പങ്കെടുക്കേണ്ടതും വാർഡ് മെമ്പർ/കൗൺസിലർ മിനിറ്റ്സ്ന്റെ അവസാനം ഒപ്പു വയ്ക്കേണ്ടതും ആകുന്നു. മിനിറ്റ്സ് യാതൊരു കാരണവശാലും "പെൻസിൽ" വച്ച് എഴുതുവാൻ പാടുള്ളതല്ല.

മൂന്നു മാസത്തിലൊരിക്കലെങ്കിലും ഗ്രാമസഭ കൂടിയിരിക്കണം. തുടർച്ചയായി രണ്ടുതവണ വാർഡ് സഭ വിളിച്ചു കൂട്ടിയില്ലെങ്കിൽ പഞ്ചായത്ത് രാജ് ആക്ട് 35 (P) പ്രകാരം വാർഡ് മെമ്പറെ അയോഗ്യൻ ആക്കുവാൻ വ്യവസ്ഥയുണ്ട്. വാർഡിൽ ആകെയുള്ള വോട്ടർമാരിൽ 10% അംഗങ്ങൾ എങ്കിലും ഗ്രാമസഭയിൽ പങ്കെടുക്കണം. കോറം തികഞ്ഞില്ലെങ്കിൽ യോഗം പിരിച്ചു വിടുകയും അടുത്ത പ്രാവശ്യം കുറഞ്ഞത് 50 ആളുകളുടെ കൊറത്തോടുകൂടി യോഗം കൂടുകയും ചെയ്യണം. Section 3 (4) പഞ്ചായത്ത് രാജ് ആക്ട് & 42 A (5) കേരള മുനിസിപ്പൽ ആക്ട്.

ഗ്രാമസഭ കൂടുമ്പോൾ അധ്യക്ഷൻ പ്രസിഡണ്ട്/ വൈസ് പ്രസിഡണ്ട്/ വാർഡ് മെമ്പർ/ കൗൺസിലർ ആയിരിക്കണം.

ഗ്രാമസഭയ്ക്ക്/വാർഡ് സഭയ്ക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാനും, അറിയുവാനും, നടപ്പിലാക്കുവാനും അവകാശമുണ്ട്:

1) പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപറേഷൻ നടപ്പിലാക്കുന്ന പദ്ധതികളിൽ മുൻഗണന നിശ്ചയിക്കുവാൻ.

2) തെരുവുവിളക്കുകൾ, പൊതുടാപ്പുകൾ, പൊതു കിണറുകൾ, പൊതു ശൗചാലയങ്ങൾ, ജലസേചന പദ്ധതികൾ എന്നിവ നിശ്ചയിക്കുവാൻ.

3) അഴിമതിക്കെതിരെ നിലപാട് എടുക്കുവാൻ.

4) കലാ/കായിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ.

5) സാമൂഹിക സുരക്ഷാ പദ്ധതികൾ വാങ്ങുന്ന ആളുകളുടെ യോഗ്യത നിർണ്ണയിക്കുവാൻ.

6) വാർഡിൽ നടപ്പിലാക്കാൻ പോകുന്ന നിർമ്മാണ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തുക അറിയിന്നതിനും, ചർച്ച ചെയ്യുന്നതിനും.

7) പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ വാർഡുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ ആ തീരുമാനത്തിന്റെ കാര്യകാരണങ്ങൾ അറിയുവാൻ.

8) മുൻപ് ഗ്രാമസഭ എടുത്തിട്ടുള്ള തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെങ്കിൽ അതിന്റെ കാരണങ്ങൾ അറിയുവാൻ.

9) വാർഡിൽ നടപ്പിലാക്കുവാൻ പോകുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട സാധനങ്ങളുടെ അളവും ഗുണനിലവാരവും അറിയുവാൻ

10) പഞ്ചായത്തിന്റെ സ്കീമുകൾ നടപ്പിലാക്കുവാൻ വേണ്ടി ഗ്രാമസഭയ്ക്ക് സബ് കമ്മിറ്റിയെ തിരഞ്ഞെടുക്കുവാൻ.

11) സർക്കാരിന്റെ ഏതെങ്കിലും പദ്ധതികളിലേക്കുവേണ്ടി ഗുണഭോക്താക്കളെ ഭരണസമിതി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ, ആ ലിസ്റ്റ് ഗ്രാമസഭയുടെ ചർച്ചയ്ക്കായി സമർപ്പിക്കേണ്ടതാണ്. ഗ്രാമസഭ ചർച്ച ചെയ്ത് തയ്യാറാക്കുന്ന ലിസ്റ്റ് ആയിരിക്കണം പഞ്ചായത്ത് അംഗീകരിക്കേണ്ടത് കേരള പഞ്ചായത്ത്‌ രാജ് ആക്ട് Section 3A (9)
ഗ്രാമ /വാർഡ് സഭയുമായി ബന്ധപ്പെട്ട പരാതികൾ സർക്കാരിനോ / ഓംബുഡ്സ്മാനോ അയക്കേണ്ടതാണ് .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question