ഞാൻ ഒരു താമസ യോഗ്യമായ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അതിലേക്ക് കറൻ്റ് കിട്ടണമെങ്കിൽ 2 പോസ്റ്റുവേണം. എൻ്റെ വീട്ടിലെ കാർഡ് ചുവപ്പാണ്.എനിക്ക് current ഫ്രീ ആയി കിട്ടുമോ? അതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്






സൗജന്യ കണക്ഷൻ BPL കാർക്ക് മാത്രമാണ്.

തിരിച്ചറിയല്‍ രേഖയായി ഇലക്ട്രൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കേറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം,ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ്( ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question