ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു. 547 sq. ft ആണ്.  കായലിൽ നിന്നും 25 മീറ്റർ ഉണ്ട്. മത്സ്യത്തൊഴിലാളി ആണ് . പഞ്ചായത്ത് ഏരിയ ആണ് . പെർമിറ്റ് കിട്ടുമോ ?






വേലിയേറ്റ സ്വാധീനമുള്ള കായലുകളുടെ കാര്യത്തിൽ ഉപ്പ് രസത്തിന്റെ അളവുകൂടി കണക്കിലെടുത്ത് 2019 ലെ CRZ വിജ്ഞാപനമനുസരിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഡീമാർകേറ്റ് ചെയ്തിട്ടുള്ള വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അത്രയും ദൂരം മാറ്റി മാത്രമേ കെട്ടിടം പണിയാവൂ എന്നതാണ് വ്യവസ്ഥ . കായൽ തുരുത്താണെങ്കിൽ ദൂരം 20 മീറ്റർ മതി . താങ്കൾക്ക്  ലൈസൻസുള്ള ഒരു ബിൽഡിങ്ങ് സൂപ്പർവൈസറെ സൈറ്റ് കാണിച്ച് ആവശ്യമായ ഉപദേശം തേടവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question