ഞാൻ പുതിയതായി പണിയുന്ന വീടിന് ചുറ്റും മതിൽ കെട്ടുന്നതിനായി പെർമിറ്റ് എടുക്കണോ (പഞ്ചായത്ത് ആണ്) , മുൻവശം പഞ്ചായത്ത് റോഡും ബാക്കി മൂന്നു വശം സ്വകാര്യ വ്യക്തികളുടെ വസ്തുവും ആണ്. 1. റോഡ് വരുന്ന മുൻഭാഗത്തിന് മാത്രം പെർമിറ്റ് എടുത്താൽ മതിയോ, ബാക്കി മൂന്നു വശങ്ങൾക്കും പെർമിറ്റ്‌ വേണോ ? 2. പെർമിറ്റ് എടുക്കുന്നതിനു പഞ്ചായത്തിൽ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത് ?






വസ്തുവിന്റെ റോഡിനോട് ചേർന്ന് വരുന്ന ഭാഗത്തെ മതിൽ നിർമ്മാണത്തിന് മാത്രം പഞ്ചായത്ത് സെക്രെട്ടറിയുടെ അനുവാദം വാങ്ങിയാൽ മതി. അപേക്ഷ ബിൽഡിംഗ് ലൈസൻസി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

സൈറ്റ് പ്ലാൻ, വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ എന്നിവ അപ്‍ലോഡ് ചെയ്തു നൽകണം.
അതിനു ശേഷം ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സലും പഞ്ചായത്താഫീസിൽ നേരിട്ട് ഹാജരാക്കുകയും വേണം.

രേഖകൾ പരിശോധിച്ച് ബോധ്യപെട്ട ശേഷം അപേക്ഷ ഫീസായി 10 രൂപ ഫ്രണ്ട് ഓഫീസിൽ അടക്കുകയും വേണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question