തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പിൻമേൽ മുതിർന്ന പൗരൻ മകന് കൊടുത്ത 'പണം' തിരിച്ചുകിട്ടുമോ?


ഭർത്താവ് മരിച്ചതിന് ശേഷം ശാന്തമ്മയുടെ കയ്യിൽ ഒമ്പതു ലക്ഷം രൂപ നീക്കിയിരുപ്പ് ഉണ്ടായിരുന്നു. തന്നെ സംരക്ഷിച്ചു കൊള്ളാമെന്ന വാഗ്ദാനവും ഉറപ്പും നൽകിയ രണ്ടാമത്തെ മകനായ ശീതളന് ശാന്തമ്മ മുഴുവൻ തുകയും കൈമാറി.

തുക കയ്യിൽ കിട്ടിയതിനുശേഷം കുറച്ചുനാൾ ശാന്തമ്മയുടെ കാര്യങ്ങളെല്ലാം ശീതളൻ നോക്കി നടത്തി. പിന്നെ തിരിഞ്ഞു നോക്കാതെയായി.

ശാന്തമ്മ റവന്യൂ ഡിവിഷണൽ ഓഫീസർക്ക്, മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരൻസ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് 2007 പ്രകാരം ഒരു സങ്കട ഹർജി സമർപ്പിച്ചു.

ഈ നിയമം ഉണ്ടാക്കപ്പെട്ടിട്ടുള്ളത് മുതിർന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തുവാൻ വേണ്ടിയാണ്.

തർക്കം ഉന്നയിച്ച ശീതളനോട് നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം Property എന്നത് വസ്തു വകകളെ മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും കൈമാറ്റം ചെയ്യപ്പെട്ട പണവും സ്വത്തായി കണക്കാക്കപ്പെടുമെന്ന് RDO വ്യക്തമാക്കി.

അതായത് സംരക്ഷണം വാഗ്ദാനം ചെയ്ത മക്കൾക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വസ്തു വകകൾ മക്കളുടെ ഭാഗത്തുനിന്ന് വാഗ്ദാനലംഘനം ഉണ്ടാവുകയാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് തിരിച്ച് ലഭിക്കുവാനുള്ള അവകാശമുണ്ടെന്ന് സെക്ഷൻ 23 ൽ വ്യക്തമാക്കപ്പെടുന്നു. അത്തരം വസ്തുവകകളിൽ പണവും ഉൾപ്പെടുമെന്ന് വ്യവക്ഷ.

ശാന്തമ്മ ശീതളന് കൊടുത്ത പണം, തിരിച്ചു ലഭിക്കുവാനുള്ള നിയമപരമായ അവകാശം അവർക്കുണ്ട്.

സെക്ഷൻ 23 പ്രകാരം മുതിർന്ന പൗരന്മാർക്ക് സ്വന്തമായിട്ടുള്ള സ്ഥാവര ജംഗമ സ്വത്തുക്കളും, ഭൗതികപരമായി വിലയുള്ള സാധനങ്ങളും മറ്റുള്ളവർ വഞ്ചനയിലൂടെ സ്വന്തമാക്കുകയാണെങ്കിൽ തിരിച്ചു ലഭിക്കുവാനുള്ള ഹർജി RDO ക്ക്‌ സമർപ്പിക്കാവുന്നതാണ്.

പരാതി RDO യുടെ അടുത്ത് എത്തിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ നൽകാവുന്നതാണ്. മുതിർന്ന പൗരന്മാരുടെ പരാതികളും പ്രശ്നങ്ങളും പ്രാദേശിക പോലീസ് പെട്ടെന്ന് തന്നെ
പരിഗണിക്കേണ്ടതാണെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്.

RDO ഓഫീസിൽ നേരിട്ടോ വക്കീൽ മുഖേനയോ പരാതി കൊടുക്കാവുന്നതു മാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question