നിക്ഷേപ പദ്ധതികളിലൂടെ ഉപഭോക്താക്കൾ പറ്റിക്കപെടുന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?






വിവിധ വ്യക്തികൾ, കമ്പനികൾ, ഇൻകോർപറേറ്റഡ് അല്ലാത്ത സ്ഥാപനങ്ങൾ മുതലായവയുടെ നിക്ഷേപങ്ങൾ/സ്കീമുകൾ എന്നിവയുമായി ബന്ധപ്പെട്ട ഏത് വിധത്തിലുമുള്ള പരാതികളും പൊതുജനങ്ങൾക്ക് രേഖപ്പെടുത്തുവാൻ സഹായിക്കുന്നതിനാണ് റിസർവ് ബാങ്കിന്റെ www.sachet.rbi.org.in എന്ന വെബ്സൈറ്റ് നിലവിലുള്ളത്.

നിക്ഷേപമോ ഏതെങ്കിലും സ്കീം വഴി സ്വീകരിച്ച പണമോ തിരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തുകയോ നിങ്ങളിൽ നിന്ന് നിയമവിരുദ്ധമായി പണം കൈപ്പറ്റുകയോ ചെയ്തിട്ടുള്ള ഏതെങ്കിലും വ്യക്തികൾ, കമ്പനികൾ, ഇൻകോർപറേറ്റഡ് അല്ലാത്ത സ്ഥാപനങ്ങൾ എന്നിവയ്ക് എതിരെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ, വെബ് സൈറ്റിന്‍റെ ഹോം പേജിലൂടെ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുകയും പരിഹാരം കാണുകയും ചെയ്യാം.

വെബ് സൈറ്റിൽ സമർപ്പിച്ച പരാതി ഉടനെ തന്നെ ബന്ധപ്പെട്ട ലോ എൻഫോഴ്സ്മെന്‍റ് അതോറിറ്റിക്ക് കൈമാറുന്നതും, അവർ അവരുടെ

നടപടിക്രമങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ എടുക്കുന്നതുമാണ്.

പരാതിയുടെ തീർപ്പാക്കലിനു നിശ്ചിത സമയമില്ല. നിയമ നടപടിക്രമങ്ങളടക്കമുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും പരാതിയുടെ തീർപ്പാക്കൽ...

നിങ്ങളുടെ പരാതി ഫയൽ ചെയ്യുന്നതിനു മുമ്പ് പരാതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ വായിക്കേണ്ടതാണ്. കാരണം ബന്ധപ്പെട്ട സ്ഥാപനം ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

SEBI, RESERVE BANK, IRDAI, PFRDA എന്നീ ഏജൻസികളുടെയോ ഗവൺമെന്റിന്റെ യോ അംഗീകാരമുള്ള സ്കീമുകളിൽ മാത്രം നിക്ഷേപിക്കുക.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question