പങ്കാളിത്ത പെൻഷൻ നമ്മുടെ സംസ്ഥാനത്തു നടപ്പാക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ?






Varun Varun
Answered on August 22,2020
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവത്കരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള “ന്യൂ പെന്‍ഷന്‍ സ്‌കീം” (എന്‍.പി.എസ്) മാതൃകയിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.   പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം ഓരോ ജീവനക്കാരില്‍ നിന്നും അതത് മാസം സര്‍ക്കാര്‍ പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യാന്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ന്ന സംഖ്യ ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്‍കും

tesz.in
Hey , can you help?
Answer this question