പഞ്ചായത്ത് House/Building Tax എങ്ങിനെയാണ് കണക്കാക്കുന്നത്?  വർഷത്തിൽ പഞ്ചായത്തിലേക്ക് അടക്കേണ്ട Tax ആണ് ഉദ്ദേശിച്ചത്.ഇതിന്റെ ഒരു ചാർട്ടുണ്ട്.  ഒറ്റ തവണ നികുതിയല്ല ഉദ്ധേശിച്ചത്.






1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പുകൾ 200, 203, 208 എന്നിവയും 2011 ലെ കേരള പഞ്ചായത്തുരാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളിലെ വ്യവസ്ഥകളും പ്രകാരമാണ് പഞ്ചായത്തിൽ അടക്കേണ്ട വസ്തുനികുതി നിർണ്ണയിക്കുന്നത്. വിസ്താര വ്യാപ്തികൊണ്ട് അവ ഇവിടെ പ്രദിപാദിക്കാൻ കഴിയില്ല. കെട്ടിടം പണി പൂർത്തിയായാൽ ഗ്രാമപഞ്ചായത്തിൽ നിന്നും അതിന്റെ വസ്തുനികുതി സ്വയം നിർണ്ണയിക്കുന്നതിനുള്ള ഫാറം 2 ലുള്ള റിട്ടേൺ വാങ്ങുക. ഫാറം 2 സൗജന്യമായി ലഭിക്കും. അതിലുള്ള നിർദേശങ്ങൾ പ്രകാരം ഫാറം പൂരിപ്പിച്ചു നൽകുക. ഇത് സംബന്ധിച്ച സംശയങ്ങൾ ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിൽ നിന്നും തീർക്കാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question