പഞ്ചായത്ത് കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകാൻ കാലതാമസം എടുക്കുന്നു.സ്റ്റാഫ് ലീവ് ആണ്.15/2/2021 ന്  delivery date നൽകിയത്. 28 ആയിട്ടും.ഒരു വിവരവും ഇല്ല.പരാതി ആർക്കാണ് കൊടുക്കേണ്ടത് ?






പെർമിറ്റിന് അപേക്ഷ നൽകിയിട്ട് 30 ദിവസത്തിനകം അതിന്മേൽ സെക്രട്ടറിയുടെ തീരുമാനം ആയിട്ടില്ലെങ്കിൽ അപേക്ഷകന് പഞ്ചായത്തിന് അപ്പീൽ നൽകാവുന്നതാണ്. അപ്പീൽ ലഭിച്ച് 30 ദിവസത്തിനകം പഞ്ചായത്തും അതിന്മേൽ തീരുമാനം എടുത്തിട്ടില്ലെങ്കിൽ, അതിനുശേഷം അപേക്ഷകൻ അപേക്ഷ സമർപ്പിച്ച പ്രകാരമുള്ള   കെട്ടിടത്തിന്റെ പണി ആരംഭിക്കുകയാണെന്ന രേഖാമൂലമുള്ള അറിയിപ്പ് സെക്രട്ടറിക്കു നൽകി, ആ അറിയിപ്പിന്റെ പകർപ്പിൽ അത് കൈപ്പറ്റിയതായുള്ള സെക്രട്ടറിയുടെ കൈപ്പറ്റ് വാങ്ങുക.  ഈ രേഖ പെർമിറ്റായി കരുതി ചട്ടങ്ങൾ ലംഘിക്കാതെ അപേക്ഷകന്  നിർമാണം നടത്താം.

2019 ലെ കേരള പഞ്ചായത്ത് / മുനിസിപ്പാലിറ്റി കെട്ടിട നിർമാണചട്ടങ്ങളിലെ ചട്ടം14 കാണുക. 2021 ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ഓർഡിനൻസിൽ ഒരു കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിന്മേൽ സെക്രട്ടറി തീരുമാനമെടുക്കേണ്ട സമയ പരിധി 15 ദിവസമായി കുറച്ചിട്ടുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question