പുതിയ റേഷൻ കാർഡ് ഉണ്ടാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?






കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Vinod Vinod
Answered on May 21,2020

പുതിയ റേഷന്‍ കാര്‍ഡ്‌, പേര്‍ ചേര്‍ക്കല്‍, പേര്‌ കുറയ്ക്കല്‍, റേഷന്‍ കാര്‍ഡ്‌ സംബന്ധിച്ചുള്ള എല്ലാ അപേക്ഷകളും ഇപ്പോള്‍ ഓണ്‍ലൈന്‍ ആയിട്ടാണ്‌ സ്വീകരിക്കുക. ഓണ്‍ലൈന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഷന്‍കാര്‍ഡ്‌ സംബന്ധിച്ച അപേക്ഷകള്‍ നല്‍കാവുന്നതാണ്‌.

നേരിട്ട്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനായി ഇനി പറയും പ്രകാരമുള്ള സ്റ്റെപ്പുകള്‍ ചെയ്യാം.

  • Civil Supplies Website എന്ന ലിങ്കിൽ  കയറുക.

  • സിറ്റിസണ്‍ ലോഗിന്‍, അക്ഷയ ലോഗിന്‍ എന്നീ രണ്ട്‌ ഓപ്ഷനുകള്‍ കാണാം. അവയില്‍ സിറ്റിസണ്‍ ലോഗിന്‍ ക്ലിക്‌ ചെയ്യുക.

  • ലോഗിന്‍ പേജില്‍ ക്രിയേറ്റ്‌ ആന്‍ അക്കണ്ട്‌ എന്ന ലിങ്കില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ രജിസ്ട്രേഷന്‍ ഫോം എന്ന ലിങ്കിൽ എത്തും.

  • രജിസ്ട്രേഷന്‍ ഫോം പേജില്‍ പുതിയ റേഷന്‍ കാര്‍ഡ്‌ ഉണ്ടാക്കുന്നതിനു വേണ്ടിയാണോ എന്ന ചോദ്യത്തിന്‌ YES/NO എന്ന്‌ കാണാം. ഇതില്‍ പുതിയ കാര്‍ഡിന്‌ വേണ്ടിയാണെങ്കില്‍ മാത്രം Yes കൊടുക്കുക. ബാക്കി എല്ലാ അപേക്ഷകള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ N0 കൊടുക്കുക.

  • അപേക്ഷകന്റെ താലൂക്ക്‌ /CRO തിരഞ്ഞെടുക്കുക.

  • പേര്‌, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ കൊടുത്ത്‌ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും കാപ്ഷേ കോഡും കൊടുത്ത്‌ സബ്മിറ്റ്‌ ചെയ്യുക.

  • അപ്പോള്‍ അപേക്ഷകന്റെ ഇ-മെയിലില്‍ വരുന്ന ആക്ടിവേഷന്‍ ലിങ്കില്‍ ക്ലിക്‌ ചെയ്ത്‌ യൂസര്‍ ഐഡിയും പാസ്‌ വേര്‍ഡും കൊടുത്ത്‌ ലോഗിന്‍ ചെയ്ത്‌ അപേക്ഷ സമര്‍പ്പിക്കാം. (നിലവിലുള്ള കാര്‍ഡു സംബന്ധിച്ചുള്ള അപേക്ഷകള്‍ക്ക്‌ രജിസ്ട്രേഷന്‍ ഫോം പേജില്‍ NO കൊടുക്കുക. തുടര്‍ന്ന്‌ ആധാര്‍ നമ്പര്‍/റേഷന്‍ കാര്‍ഡ്‌ നമ്പര്‍ എന്നിവ നല്‍കി സമ്മത പ്രതം ക്ലിക്‌ ചെയ്യുക. തുടര്‍ന്ന്‌ ലോഗിന്‍ ഐഡി ക്രിയേറ്റ്‌ ചെയ്യാം.)

  • ഫോട്ടോകള്‍ JPEG ഫോര്‍മാറ്റിലും (15 KB യില്‍ കൂടാതെ) , മറ്റു രേഖകള്‍ PDF ഫോര്‍മാറ്റിലും (200 KB യില്‍ കൂടാതെ) അപ്‌ ലോഡ്‌ ചെയ്യാം.

  • ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റ്‌ എടുത്ത്‌ ബന്ധപ്പെട്ട രേഖകള്‍ സഹിതം സൂക്ഷിക്കുക.

  • റേഷന്‍ കാര്‍ഡ്‌ TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന്‌ SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും. അറിയിപ്പു ലഭിച്ചാല്‍ സപ്ലൈ ഓഫീസില്‍ നേരിട്ട്‌ ഹാജരായി അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി നല്‍കി റേഷന്‍ കാര്‍ഡ്‌ കൈപ്പറ്റാം. റേഷന്‍ കാര്‍ഡ്‌ print ചെയ്യുന്നതിന്‌ 100 രൂപയാണ്‌ ഫീസ്‌ ഈടാക്കുന്നത്‌ എന്നാല്‍ മുന്‍ഗണന എ എ വൈ, വിഭാഗങ്ങള്‍ക്ക്‌ 50 രൂപയാണ്‌ ഫീസ്‌. ST വിഭാഗത്തിന്‌ ഫീസ്‌ നല്‍കേണ്ടതില്ല.

ശ്രദ്ധിക്കുക

യൂസര്‍ ഐഡിയും പാസ്‌ വേര്‍ഡും സുക്ഷിച്ച്‌ വയ്ക്കുക. തുടര്‍ അന്വേഷണങ്ങള്‍ക്ക്‌ ലോഗിന്‍ ചെയ്യുവാന്‍ ഇത്‌ ആവശ്യമാണ്‌. ഒരു പക്ഷേ മറന്നു പോയാല്‍ 0471-2322155 എന്ന ഫോണില്‍ ബന്ധപ്പെടുകയോ ccsitcell@gmail.com എന്ന മെയില്‍ ഐഡിയിലേക്ക്‌ ഇ-മെയില്‍ ചെയ്യുകയോ ചെയ്യാം.


tesz.in
Hey , can you help?
Answer this question