പെർമിഷൻ എടുക്കാതെ വീട് പണി പകുതി ആയി. എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ ?






കാറ്റഗറി രണ്ട് പഞ്ചായത്തിലെ 100 ച.മീ.ൽ അധികരിക്കാത്ത രണ്ടുനിലവരെയുള്ള ഏക കുടുംബ വാസഗൃഹങ്ങൾ ഒഴിച്ചുള്ള എല്ലാ കെട്ടിട നിർമാണങ്ങൾക്കും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രെട്ടറിയിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്. മേൽ പറഞ്ഞ ഇളവ് ലഭിക്കാത്ത നിർമാണമാണ് നടത്തിയിട്ടുള്ളതെങ്കിൽ താങ്കൾ ഉടൻ തന്നെ അനുമതി വാങ്ങാതെ നടത്തിയ നിർമ്മാണം, ക്രമവൽക്കരിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രെട്ടറിക്ക്  കാലതാമസം കൂടാതെ അപേക്ഷ  നൽകുക. താങ്കൾ  ചട്ടവിരുദ്ധമായി നിർമാണം എന്തെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ ഈ അവസരത്തിൽ  അത് പരിഹരിക്കാൻ കഴിഞ്ഞേക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question