പ്രവാസികളുടെ പെന്‍ഷന്‍ സംബധിച്ച പ്രഖ്യാപനം കെ.എസ്.എഫ്.ഇ നടത്തിയിട്ടുണ്ട്. പെന്‍ഷന്‍ സ്കീം എങ്ങിനെയാണ് പ്രവാസി ചിട്ടി വഴി നടപ്പിലാക്കുന്നത്?
Answered on December 30,2020
പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇ നല്‍കുന്ന മറ്റൊരു മൂല്യവര്‍ധിത ആനുകൂല്യമാണ് പെന്‍ഷന്‍.
കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നടത്തുന്ന പെന്‍ഷന്‍ പദ്ധതിയിലേയ്ക്ക് പ്രതിമാസ അംശാദായം (പ്രീമിയം), പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് വേണ്ടി കെ.എസ്.എഫ്.ഇ അടയ്ക്കുന്ന സ്‌കീം ആണിത്. ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ പ്രവാസി ചിട്ടിയില്‍ ചേര്‍ന്ന് കൃത്യമായി മാസ തവണ അടച്ചാല്‍ മാത്രം മതിയാകും. 10000 രൂപയോ അതില്‍ കൂടുതലോ മാസ തവണ സംഖ്യയുള്ള ചിട്ടികളില്‍ ചേരുന്നവര്‍ക്കായിരിക്കും പെന്‍ഷന്‍ സ്‌കീമില്‍ അംഗമാക്കാനുള്ള അവസരം ലഭിക്കുന്നത്. 18-നും 60-നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: 60 വയസ്സിനു ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ചിട്ടി തീര്‍ന്നതിന് ശേഷം 60 വയസ്സ് ആകുന്നത് വരെ പെന്‍ഷന്‍ ലഭിക്കേണ്ട ആള്‍ തന്നെ തുടര്‍ന്ന് പ്രീമിയം അടയ്‌ക്കേണ്ടതാണ്. ചിട്ടിയില്‍ ചേരുന്നതിനു മുന്‍പ് കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ചിട്ടികളില്‍ അംഗമാകാന്‍ കഴിയൂ. നിലവില്‍ പെന്‍ഷനായി ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 2000 രൂപയാണ്. പരമാവധി 4000 രൂപയും. ഈ തുകയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഭാവിയില്‍ ഉണ്ടാകാവുന്നതാണ്.
പെന്‍ഷന്‍ മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതിയില്‍ ഉണ്ട്. പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അംഗം മരണപ്പെടുകയാണെങ്കില്‍ കുടുംബത്തിന് 50000 രൂപ സാമ്പത്തിക സഹായം; അര്‍ഹതയുള്ള കുടുംബാംഗത്തിന് തുടര്‍ പെന്‍ഷന്‍; അംഗത്തിന്റെ മക്കള്‍ക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായം എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്.
പ്രവാസ ജീവിതം കഴിഞ്ഞ് തിരികെ നാട്ടില്‍ എത്തുമ്പോള്‍ ചെറുതെങ്കിലും കൃത്യമായി ലഭിക്കുന്ന ഒരു മാസ വരുമാനം ഇതുവഴി എല്ലാ പ്രവാസികള്‍ക്കും ഉറപ്പാക്കാന്‍ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide